Monday, 7 May 2018

Higher Secondary Plus One Single Window Admission



  post courtesy: ghsmuttom
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിനു ശേഷം ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശന പ്രക്രിയ ആരംഭിക്കുന്നു. കേരളത്തിലെ സർക്കാർ / എയ്ഡഡ് / അൺ എയിഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക സംവിധാനം നടപ്പിലാക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ഹയർസെക്കന്ററി പ്രവേശന പ്രക്രിയ ലളിതവും ഫലപ്രദവുമായ രീതിയിലാണ്.
ഏകജാലക സംവിധാനം വഴി ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടാനുള്ള യോഗ്യത എന്താണ്?
SSLC യോ മറ്റ് പരീക്ഷാ ബോര്‍ഡുകള്‍ നടത്തിയ തുല്യമായ പരീക്ഷയോ വിജയിച്ചിട്ടുള്ളവര്‍ക്ക് ഏകജാലക പ്രവേശനത്തിനായി അപേക്ഷിക്കാം.
CBSE സിലബസ്സില്‍ നിന്നും വരുന്നവര്‍ CBSE ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ പങ്കെടുത്തവരായിരിക്കണം. സ്കൂള്‍തല പരീക്ഷ എഴുതിയവര്‍ക്ക് ആദ്യ ഘട്ടത്തില്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതെങ്ങനെ?
അപേക്ഷ നല്‍കുന്നത് ഓണ്‍ലൈന്‍ രീതിയിലാണ്. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്‍റെ അഡ്മിഷന്‍

പോര്‍ട്ടല്‍ ആയ HSCAPല്‍ അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച ശേഷം പ്രിന്‍റൗട്ട് രേഖകള്‍ സഹിതം ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അപേക്ഷാ ഫീസായ 25 രൂപ സഹിതം സമര്‍പ്പിക്കണം.അവിടെ നിന്നും ലഭിക്കുന്ന അക്നോളജ്മെന്‍റ് സ്ലിപ് സൂക്ഷിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനുള്ള ഹെല്‍പ് ഫയല്‍ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഒരൊറ്റ അപേക്ഷ നല്‍കിയാല്‍ മതിയോ?
പോരാ. ഒന്നിലധികം ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്രവേശനം തേടുന്നവര്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നല്‍കേണ്ടതാണ്.ജില്ലയ്ക്ക് പുറത്തുള്ളവര്‍ പ്രിന്‍റൗട്ട് ബന്ധപ്പെട്ട ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂള്‍ പ്രിന്‍സിപ്പലിന് തപാലില്‍ അയച്ചോ/നേരിട്ടോ കൊടുക്കേണ്ടതാണ്. അപേക്ഷാ ഫീസ് നേരിട്ടോ/DD ആയോ നല്‍കാം.(അപേക്ഷ നേരിട്ട് നല്‍കാന്‍ കഴിയാത്തവര്‍ മാത്രം DD ഉപയോഗിക്കുക അപ്പോള്‍
Mode of Application Fee Payment  മാറ്റം വരുത്തണം(by Demand Draft ).അപേക്ഷ സ്കൂളില്‍ നേരിട്ട് നല്‍കുന്നവര്‍ Cash paid to school എന്നും നല്‍കണം )
ഒരു ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷ നല്‍കണോ?
യാതൊരു കാരണവശാലും ഒരു ജില്ലയിലേക്ക് ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെറിറ്റ് സീറ്റിനായി സമര്‍പ്പിക്കാന്‍ പാടില്ല.
അപേക്ഷയുടെ പ്രിന്‍റൗട്ട് സമര്‍പ്പിക്കുമ്പോള്‍ എന്തെല്ലാം ഡോക്യൂമെന്‍റസ്
നല്‍കണം?

മാര്‍ക്ക് ലിസ്റ്റില്‍ ഇല്ലാത്ത ഏതെങ്കിലും വിവരങ്ങള്‍ നല്‍കി ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ ആയി നല്‍കിയ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കുമോ?
സാധിക്കും.തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും. അതിനാല്‍ അപേക്ഷയിലെ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതാണ്.അഡ്മിഷന്‍ പോര്‍ട്ടലില്‍ അപേക്ഷയിലെ വിവരങ്ങള്‍പരിശോധിക്കാന്‍ അവസരം ലഭിക്കും. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ പ്രിന്‍റൗട്ട് സമര്‍പ്പിച്ച സ്കൂളിലെ പ്രിന്‍സിപ്പളിനെ രേഖാമൂലം അറിയിച്ച് തിരുത്തലുകള്‍ വരുത്താവുന്നതാണ്.
ഹയര്‍ സെക്കന്‍ഡറി പഠനത്തിന് എത്ര കോമ്പിനേഷനുകള്‍ ഉണ്ട്?
സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി ഹയര്‍ സെക്കന്‍ഡറി പഠനത്തിന് 45 കോമ്പിനേഷന്‍ ഉണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പായി താല്പര്യമുള്ള കോമ്പിനേഷന്‍,ലഭ്യമായ സ്കൂള്‍ എന്നിവ മുന്‍ഗണനാ ക്രമത്തില്‍ എഴുതി വെയ്ക്കുക.ഒരു വിദ്യാര്‍ത്ഥിക്ക് എത്ര ഓപ്ഷന്‍ വേണമെങ്കിലും നല്‍കാവുന്നതാണ്.
പ്രവേശന മാനദണ്ഡം എന്താണ്?
ഓരോ വിദ്യാര്‍ത്ഥിയുടെയും WGPA (Weighted Grade Point Average)
കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത്.ഹയര്‍ സെക്കന്‍ഡറി പഠനത്തിന് വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കുന്ന വിഷയ കോമ്പിനേഷന്‍ അനുസരിച്ചു യോഗ്യത പരീക്ഷയിലെ ചില വിഷയങ്ങള്‍ക്ക് വെയിറ്റേജ് ലഭിക്കും. 
പ്രവേശനത്തിന് റാങ്ക് കണക്കാക്കുമ്പോള്‍ബോണസ്പോയിന്‍റ് നല്‍കാറുണ്ടോ?
ഉണ്ട് .
ട്രയല്‍ അലോട്ട്മെന്‍റ് എന്തിന്?
ഏകജാലക പ്രവേശനത്തിന് വിദ്യാര്‍ത്ഥി അപേക്ഷിച്ച സ്കൂള്‍/കോമ്പിനേഷന്‍ ഓപ്ഷനുകള്‍ അവയുടെ റാങ്കടിസ്ഥാനത്തില്‍ ട്രയല്‍ അലോട്ട്മെന്‍റില്‍ പ്രദര്‍ശിപ്പിക്കും.അപേക്ഷകരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനാണ് ട്രയല്‍ അലോട്ട്മെന്‍റ് നടത്തുന്നത്.അപേക്ഷകന് തെരെഞ്ഞെടുത്ത സ്കൂളും കോമ്പിനേഷനും ഈ ഘട്ടത്തിലും തിരുത്താവുന്നതാണ്. പിന്നീട് അവസരം ഉണ്ടാകില്ല. പ്രിന്‍റൗട്ട് സമര്‍പ്പിച്ച സ്കൂളില്‍ തന്നെയാണ് തിരുത്തല്‍ അപേക്ഷ നല്‍കേണ്ടത്.
മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ
രണ്ട് അലോട്ട്മെന്‍റ് അടങ്ങുന്നതാണ് മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ. വിദ്യാര്‍ത്ഥി നല്‍കിയ ഒന്നാം ഓപ്ഷന്‍ തന്നെ ലഭിച്ചെങ്കില്‍ ഫീസ് അടച്ച് സ്ഥിര പ്രവേശന നേടാം.താഴ്ന്ന ഓപ്ഷന്‍ ആണ് ലഭിച്ചതെങ്കില്‍ ഫീസ് നല്‍കാതെ താല്‍ക്കാലിക പ്രവേശനവും നേടാം. മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ അവസാനിക്കുമ്പോള്‍ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്നവരും ഫീസ് നല്‍കി സ്ഥിര പ്രവേശനം നേടണം. എന്നാല്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്ത അപേക്ഷകരെ തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല.അവരുടെ അവസരവും നഷ്ടപ്പെടും. കൂടുതല്‍ അറിവിന് പ്രോസ്പെക്ട്സ് വായിക്കാം.
മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ അവസാനിച്ച ശേഷം സപ്പ്ളിമെന്‍ററി അലോട്ട്മെന്‍റ്/സ്കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്‍റ് എന്നിവയും ഉണ്ടാകും. അഡ്മിഷന്‍ പോര്‍ട്ടല്‍ യഥാസമയം പരിശോധിച്ച് അറിയിപ്പുകള്‍ ശ്രദ്ധിക്കേണ്ടതാണ്.
Single Window Admission Schedule 2018 
Commencement of online submission of Applications: 09-05-2018
Closing of Online Submission of Application: 18-05-2018
Publication of Trial Allotment: 25-05-2018
Publication of First Allotment: 01-06-2018
Publication of Second Allotment: 11-06-2018
Commencement of Classes: 13-06-2018
Single Window Admission Downloads
Higher Secondary Single Window Admission Portal HSCAP (Apply Online)
Higher Secondary Subject Combinations and Codes
Offline WGPA Calculator
Higher Secondary Plus One Admission Single Window Prospectus 2018-19

No comments:

Post a Comment