മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21
ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ
ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11
എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.
ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി
ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ
കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ
ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
"ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു
ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം
മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു.
ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ
ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച്
വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര
ദിനമായി ആഘോഷിക്കുന്നത്.
- ചാന്ദ്രദിനം സമ്പൂര്‍ണവിവരങ്ങള്‍
- MOON EXPEDITIONS (TECH MALAPPURAM)
- ചാന്ദ്ര ദിനത്തിൽ പ്രദർശിപ്പിക്കാനായി ചില വീഡിയോകൾ
- ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താൻ ക്വിസ് പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ് ഫയൽ രൂപത്തിൽ .....
- ചാന്ദ്ര ദിനം ക്വിസ് 2020 (തയാറാക്കി അയച്ചു തന്നത്: ശ്രീമതി. തസ്നിം ഖദീജ. എം, ജി.എല്‍.പി.എസ് കാരാട്, മലപ്പുറം ജില്ല)
- ചാന്ദ്ര ദിനം ക്വിസ് 2019
-----------------------------------------------
(ബഹിരാകാശ പര്യവേക്ഷണ ചരിത്രം, ബഹിരാകാശത്തെ ജീവിതം, ഭാരമില്ലായ്മയുടെ തമാശകൾ, സ്പേസ് ഷട്ടിൽ, ബഹിരാകാശ നിലയം, ബഹിരാകാശത്ത് വെച്ച് നടത്തിയ ചില ശാസ്ത്ര പരീക്ഷണങ്ങൾ, സ്പെയ്സ് സ്യൂട്ടിൻ്റെ വിശേഷങ്ങൾ, സ്പേസ് വാക്ക്, ബഹിരാകാശ സഞ്ചാരികൾക്ക് നൽകുന്ന പരിശീലനങ്ങൾ, ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ തുടങ്ങിയവയാണ് ഉള്ളടക്കം )
No comments:
Post a Comment