Tuesday, 3 July 2018

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് കായിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ക്ലബുകള്‍, സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍, വ്യക്തികള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കുന്നതിനായി കായിക യുവജന കാര്യാലയം അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ ആഗസ്റ്റ് 31ന് വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടര്‍, കായികയുവജനകാര്യാലയം, ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, വെളളയമ്പലം, തിരുവനന്തപുരം -695033 എന്ന വിലാസത്തില്‍ ലഭിക്കണം.  ധനസഹായം അനുവദിക്കുന്നതിനുളള അപേക്ഷയും നിബന്ധനയും കായിക യുവജന കാര്യാലയത്തിന്റെ www.sportskerala.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0471 2326644

No comments:

Post a Comment