Friday, 10 August 2018

ഓണം: ആഗസ്തിലെ ശമ്പളം 17 മുതല്‍


ധനകാര്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നീ കാര്യങ്ങളിലും തീരുമാനമെടുത്തു. 26,000 രൂപ വരെ മൊത്തശമ്പളം ലഭിക്കുന്ന എല്ലാ ജീവനക്കാർക്കും 4,000 രൂപ ബോണസായി ലഭിക്കും. കഴിഞ്ഞ വർഷത്തെ പരിധി 24,000 രൂപയായിരുന്നു. എൻ.എം.ആർ ജീവനക്കാർ, സീസണൽ വർക്കർമാർ, പാർടൈം അധ്യാപകർ, പാർടൈം കണ്ടിൻജന്റ് ജീവനക്കാർ എന്നിവർക്കും ബോണസിന് അർഹതയുണ്ടാകും.

      ബോണസിന് അർഹതയില്ലാത്തവർക്ക് 2,750 രൂപയായിരിക്കും ഉത്സവബത്ത. 1,000 രൂപയിൽ താഴെ ഉത്സവബത്ത ലഭിച്ചുകൊണ്ടിരുന്ന മുഴുവൻ വിഭാഗങ്ങൾക്കും കുറഞ്ഞത് 1000 രൂപയായി നിജപ്പെടുത്തി ഉത്സവബത്ത നൽകും. ആശാവർക്കർമാർ, അംഗൻവാടി/ബാലവാടി
അധ്യാപകർ, ആയമാർ, ഹെൽപ്പർമാർ, സ്കൂൾ കൌൺസിലർമാർ, പാലിയേറ്റീവ്കെയർ നേഴ്സുമാർ, ബഡ്സ് സ്കൂൾ അധ്യാപകർ, ജീവനക്കാർ, മഹിളാ സമാഖ്യ സൊസൈറ്റിയിലെ പ്രത്യേക ദൂതൻമാർ തുടങ്ങിയവർക്കും ഉത്സവബത്ത ലഭിക്കും.
   വിവിധ പെൻഷൻകാർക്ക് 1,000 രൂപ നിരക്കിൽ പ്രത്യേക ഉത്സവബത്ത നൽകും. സർക്കാർ ജീവനക്കാർക്ക് നൽകുന്ന അഡ്വാൻസ് 15,000 രൂപയായിരിക്കും. പാർടൈം കണ്ടിൻജന്റ് ജീവനക്കാർ, എൻ.എം.ആർ, സി.എൽ.ആർ, സീസണൽ വർക്കർമാർ എന്നിവർക്ക് 5,000 രൂപ വരെ അഡ്വാൻസ് ലഭിക്കും.

     സെപ്തംബർ ഒന്ന് മുതൽ ലഭിക്കേണ്ട ശമ്പളവും പെൻഷനും ചിങ്ങം ഒന്ന് മുതൽ നൽകും. ആഗസ്റ്റ് 17, 18, 20, 21 തീയതികളിലായി സർക്കാർ ജീവനക്കാരുടെ ആഗസ്റ്റ് മാസത്തിലെ ശമ്പളവും വിരമിച്ചവർക്കുള്ള പെൻഷനും മുൻകൂറായി നൽകും.

No comments:

Post a Comment