ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 13, 14, 18, 19, 20, 21, 25, 26, 27 തിയ്യതികളിൽ നടക്കും. മറ്റ് ക്ളാസ്സുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 15, 16, 22, 23, 28, 29 തിയ്യതികളിൽ നടക്കും.
പാദ വാർഷിക പരീക്ഷ ആഗസ്റ്റ് 31 നെ ആരംഭിക്കുകയുള്ളു. 30 ന് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന പരീക്ഷ സെപ്തംബർ 10 ന് നടക്കും
മുസ്ലിം കലണ്ടറിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലും ഇത്തവണ ജനറൽ കലണ്ടർ സ്കൂളുകളോടൊപ്പം പരീക്ഷകൾ നടക്കും.
മഴക്കെടുതിയും മറ്റും മൂലം നഷ്ടപ്പെട്ട അധ്യയന ദിവസങ്ങൾ നികത്തി 200
ദിനങ്ങൾ തികയ്ക്കുന്നതിന് അതാത് ജില്ലകളിലെ DDE മാരുടെ നേതൃത്വത്തിൽ QIP
സമതി യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളും. പരമാവധി 6-ാം പ്രവർത്തി
ദിനമുൾപ്പെടെയുള്ള ശനിയാഴ്ചകൾ ഇതിനായി ഉൾപ്പെടുത്തും.
പരീക്ഷാ ദിവസങ്ങൾ അധ്യയന ദിനങ്ങളായി എണ്ണപ്പെടും.
ചേർപ്പ് സി എൻ എൻ ഹൈസ്കൂളിലുണ്ടായ പാദപൂജ യെ സംബന്ധിച്ച വിവാദങ്ങൾ QIP
യോഗം ചർച്ച ചെയ്തു. സ്കൂൾ അധികൃതർക്ക് വിശദീകരണ നോട്ടീസയച്ചിട്ടുണ്ടെന്നും
മറുപടി കിട്ടിയാലുടൻ കർശനമായ നടപടി കൈക്കൊള്ളുമെന്നും DPI
അറിയിച്ചു. വിദ്യാലയങ്ങളുടെ സെക്കുലർ സ്വഭാവം നഷ്ടപ്പെടുത്തുന്ന ഇത്തരം
പ്രവണതകൾ മേലിൽ ഇല്ലാതാക്കുന്നതിന് നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം
പറഞ്ഞു.
വിദ്യാഭ്യാസ മികവിന്റെ ഭാഗമായി നടത്തുന്ന ശ്രദ്ധ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് 8 ന് തിരുവനന്തപുരത്ത് നടക്കും.
No comments:
Post a Comment