തിരുവനന്തപുരം: മഹാനവമിയോട് അനുബന്ധിച്ച്
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും
നാളെയും കൂടി അവധി പ്രഖ്യാപിച്ചു. കേരള, എംജി സര്‍വകലാശാലകള്‍ ബുധനാഴ്ച
നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഒക്ടോബര്‍ 29,
നവംബര്‍ രണ്ട് എന്നീ തിയതികളിലായി ബുധനാഴ്ചത്തെ പരീക്ഷകള്‍ നടത്തുമെന്ന്
കേരള സര്‍വകലാശാല അറിയിച്ചു.
ഇതിന്
പകരമായി മറ്റൊരു അവധിദിനം പ്രവൃത്തിദിനം ആക്കേണ്ടതാണ്. ഇന്ന് വൈകീട്ട്
നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്പ്പ് ചടങ്ങ് തുടങ്ങുന്നത് കണക്കിലെടുതാണ്
അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സര്‍വകലാശാലയുടെ പുതുക്കിയ പരീക്ഷാ
തീയതി പിന്നീട് അറിയിക്കും. ഒക്ടോബർ 27 പ്രവൃത്തി ദിനം
No comments:
Post a Comment