കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളില്‍പ്പെടുന്നതും
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ കുടുംബങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോര്‍ത്ഥികള്‍ക്കുമായി കേരള സംസ്ഥാന മുന്നാക്ക
സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സുമന്നതി) നടപ്പിലാക്കി വരുന്ന
വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് സ്‌കിമുകളിലെ 2018
-19 വര്‍ഷത്തേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ണ്ടറി,
ബിരുദം, ബിരുദാനന്തര ബിരുദം, സി.എ, സി.എം.എ (ഐ.സി.ഡബ്‌ളിയു.എ), സി.എസ്,
ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം,
ഗവേഷക വിഭാഗം (പി.എച്ച്.ഡി, എം.ഫില്‍), ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്
കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും,
മെഡിക്കല്‍/എന്‍ജിനിയറിംഗ് (ബിരുദം ആന്റ് ബിരുദാനന്തര ബിരുദം) സിവില്‍
സര്‍വീസ്, ബാങ്ക്/പി.എസ്.സി/യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷാ
പരിശിലനത്തിനുള്ള ധനസഹായവുമാണ് ലഭിക്കുന്നത്.
- വിദ്യാഭ്യാസമുന്നതി സ്‌കോളര്‍ഷിപ്പ് മുന്‍ വര്‍ഷം ലഭിച്ചിട്ടുള്ളവര്‍ ഈ വര്‍ഷം വീണ്ടും അപേക്ഷിക്കണം.
- മുന്‍ വര്‍ഷങ്ങളില്‍ കോച്ചിംഗ് അസിസ്റ്റന്റ് സ്‌കീമിലൂടെ ധനസഹായം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അതേ സ്‌കീമില്‍ അര്‍ഹരല്ല.
- സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ഒരിക്കല്‍ പ്രിലിമിനറി പരീക്ഷക്കുള്ള ധനസഹായം ലഭിച്ചിട്ടുള്ളവര്‍ക്ക് മെയിന്‍സിനും ഇന്റര്‍വ്യൂവിനും ധനസഹായം അനുവദിക്കും.
- ഓണ്‍ലൈന്‍ അപേക്ഷയിലെ പിഴവുകള്‍ അപേക്ഷ നിരസിക്കുന്നതിന് കാരണമാകുമെന്നതിനാല്‍ സമര്‍പ്പണ നടപടിക്രമങ്ങള്‍ ജാഗ്രതയോടെ പൂര്‍ത്തിയാക്കണം.
- വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും www.kswcfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തിയതി ഡിസംബര്‍ ഏഴ്.
No comments:
Post a Comment