പ്രൊബേഷന്‍
ആവശ്യത്തിനായി ഓണ്‍ലൈന്‍ ബേസിക് ഐസിടി പരിശീലനത്തിന് (ഹൈസ്കൂൾ, പ്രൈമറി)
സര്‍വീസിലുള്ള അധ്യാപകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സമഗ്ര റിസോഴ്സ്
പോര്‍ട്ടലില്‍ രജിസ്ട്രേഷൻ ഉള്ളവര്‍ക്ക് ഡാഷ്ബോര്‍ഡിലെ കൂള്‍ രജിസ്ട്രേഷൻ
ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രൊബേഷന്‍ ഡ്യൂ ഡേറ്റ് കൊടുത്ത് രജിസ്റ്റർ
എന്ന് ക്ലിക്ക് ചെയ്താല്‍ മതി.
സമഗ്ര രജിസ്ട്രേഷൻ
ഇല്ലാത്തവര്‍ ആദ്യം ലോഗിന്‍ അക്കൌണ്ട് നിര്‍മിക്കുക. അതിനായി സൈനപ്പ് ഫോറം
പൂരിപ്പിച്ച് സമര്‍പ്പിക്കുക. തുടര്‍ന്ന് അപ്രൂവലിനായി പ്രഥമ അധ്യപകനെ
സമീപിക്കുക.
പ്രഥമ അധ്യാപകന്റെ ലോഗിനില്‍ മാനേജ് ടീച്ചേഴ്സ് എന്ന ടാബില്‍ അതത് സ്കൂളിലെ അധ്യാപകരെ അപ്രൂവ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്.
ഇനി,
പ്രഥമ അധ്യാപകന് ഇതുവരെ സമഗ്രയില്‍ ലോഗിന്‍ ചെയ്യാനായിട്ടില്ലെങ്കില്‍
കൈറ്റ് പരിശീലകരെ ബന്ധപ്പെടുക. പ്രഥമ അധ്യാപകര്‍ക്ക് സംപൂര്‍ണയുമായി
ബന്ധപ്പെട്ട പ്രത്യേക സൗകര്യങ്ങളുള്ള ലോഗിന്‍ ഉണ്ട്.
No comments:
Post a Comment