Sunday, 23 December 2018

കെ-ടെറ്റ്: 2019 ജനുവരി 2 വരെ അപേക്ഷിക്കാം

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലം വരെ/സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക് (കെ-ടെറ്റ്) വിജ്ഞാപനമായി.  
 
 
 കാറ്റഗറി  I & II     പരീക്ഷകൾ ജനുവരി 27 നും 
കാറ്റഗറി  III & IV  പരീക്ഷകൾ ഫെബ്രുവരി രണ്ടിനും 
 
കെ-ടെറ്റ് ജനുവരി 2019 ൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും, ഫീസും
വെബ്‌പോർട്ടൽ  വഴി ജനുവരി രണ്ട് വരെ നല്കാം.  
 
  • ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ വിഭാഗത്തിനും 500 രൂപ വീതവും എസ്.സി./എസ്.റ്റി/പി.എച്ച്./ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം.  ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷ ഫീസ് അടയ്ക്കാം.  
  • ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ  www.keralapareekshabhavan.in,ktet.kerala.gov.in     ൽ ലഭ്യമാണ്.  
  • ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ.  അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ കഴിഞ്ഞാൽ പിന്നിട് തിരുത്തലുകൾ അനുവദിക്കില്ല.  
  • നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം.  പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവയിൽ പിന്നീട് തിരുത്തലുകൽ അനുവദിക്കുന്നതല്ല.  അഡ്മിറ്റ് കാർഡ് ജനുവരി 17 മുതൽ ഡൗൺലോഡ് ചെയ്യാം.  കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി കെടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.

2 comments:

  1. ktet study notes model questions and informations please visit or blog
    http://focustet.blogspot.in

    ReplyDelete