കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തലശ്ശേരി
താലൂക്ക് ലൈബ്രറി കൗണ്‍സിലുമായി ചേര്‍ന്ന് തലശ്ശേരിയില്‍ 2018 ഡിസംബര്‍ 29,
30 തീയതികളില്‍ സംഘടിപ്പിക്കുന്ന ശാസ്ത്രക്യാമ്പിലേക്കുള്ള രജിസ്ട്രേഷന്‍
ആരംഭിച്ചു. ഹൈസ്കൂള്‍ തലത്തിലുള്ള 50 കുട്ടികള്‍ക്കാണ് ക്യാമ്പില്‍
പ്രവേശനം. www.ksicl.org
എന്ന സൈറ്റില്‍ ഓണ്‍ലൈനായി ഡിസംബര്‍ 15വരെ രജിസ്റ്റര്‍ ചെയ്യാം.
വടക്കുമ്പാട് എസ് എന്‍ പുരം ശ്രീനാരായണ വായനശാലയിലാണ് ക്യാമ്പ് നടക്കുക.
ശാസ്ത്രരംഗത്തെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. ക്യാമ്പിന്റെ ഭാഗമായി
കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം
ജില്ലാ/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്ക്
മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുത്ത കുട്ടികളെ നേരിട്ട് അറിയിക്കുന്നതാണ്.
No comments:
Post a Comment