Tuesday 26 February 2019

വിദ്യാലയങ്ങളില്‍ പിന്‍ബെഞ്ചുകാരനും മുന്‍ബെഞ്ചുകാരനുംവേര്‍തിരിവ് പാടില്ല

സംസ്ഥാന സര്‍ക്കാറിന്റെആയിരംദിനാഘോഷ പരിപാടികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസം ആശയവുംകാഴ്ചപ്പാടും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. തൊഴിലിനു വേണ്ടി മാത്രമല്ലസമൂഹത്തില്‍ നന്നായിജീവിക്കുന്നതിനുള്ള പരിശീലനക്കളരി കൂടിയാണ് വിദ്യാലയങ്ങളെന്ന് സെമിനാറില്‍ മോഡറേറ്ററായ മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി. കെഅബ്ദുല്‍ഗഫൂര്‍ പറഞ്ഞു. അതിജീവനവും ഉപജീവനവും വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.
ഏകാധിപത്യ ക്ലാസ്മുറികളില്‍ നിന്ന്മാറി ജനാധിപത്യ പരമാകേണ്ടതുണ്ട്. സ്വകാര്യവിദ്യാലയങ്ങളോട്ഒപ്പം നില്‍ക്കുകയും അതേസമയം ജനാധിപത്യപരമായിരിക്കാനാണ് സര്‍ക്കാര്‍വിദ്യാലയങ്ങള്‍ ശ്രമിക്കേണ്ടത്.
പിന്‍ ബെഞ്ചുകാരനും മുന്‍ ബെഞ്ചുകാരനുമില്ലാതെ എല്ലാകുട്ടികളും അധ്യാപകര്‍ക്ക് മുന്നില്‍ തുല്യരായിഇരിക്കത്തക്ക വിധം ക്ലാസ്മുറികള്‍ മാറ്റേണ്ടതിന്റെ ആവശ്യകതയും അദ്ദേഹംചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം സമൂഹത്തിന്റെ അവകാശമാണെന്നും ആ അവകാശം സംരക്ഷിക്കുന്നതിനാവശ്യമായ ഭൗതിക സൗകര്യ മെരുക്കുന്നതില്‍ സര്‍ക്കാരിന് കൃത്യമായ പങ്കുണ്ടെന്നുംഅദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞംകോഓര്‍ഡിനേറ്റര്‍ സി. രാമകൃഷ്ണന്‍ സെമിനാര്‍അവതരിപ്പിച്ചു. എസ്.ഇ.ആര്‍.ടി ഫാക്കല്‍റ്റി നാരായണനുണ്ണി, മലപ്പുറംഡി.ഡി.ഇ കൃഷ്ണന്‍, പ്രൊജക്ട്ഓഫീസര്‍ എന്‍ നാസര്‍എന്നിവര്‍ പങ്കെടുത്തു.

1 comment:

  1. Very informative and valuable blog.
    Thank you for sharing.

    ReplyDelete