തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം മുതല്‍
എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച നടത്താന്‍ തീരുമാനിച്ചു. പൊതു
വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച
തീരുമാനമെടുത്തത്. നിലവില്‍ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ അവസാനിച്ച ശേഷമാണ്
ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ നടത്തുന്നത്. ഈ രീതിയാണ് മാറ്റുന്നത്.
അടുത്ത
അധ്യയന വര്‍ഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ്
ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു. 2019-20
വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാസര്‍ഗോഡ് വേദിയാകും. ഡിസംബര്‍
അഞ്ച് മുതലാണ് കലോത്സവം തുടങ്ങുന്നത്.
No comments:
Post a Comment