Tuesday 5 March 2019

ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റം മാനദണ്ഡം വീണ്ടും പരിഷ്കരിച്ചു

ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവായി. സ്ഥലംമാറ്റം സംബന്ധിച്ച പരാതി ഉയർന്ന സാഹചര്യത്തിലാണ് 2017 ൽ  ഭേദഗതിചെയ്ത മാനദണ്ഡം ഉന്നതതല സമിതിയുടെ ശുപാർശയിൽ വീണ്ടും പരിഷ്കരിച്ചത്. ഈവർഷത്തെ സ്ഥലംമാറ്റ അപേക്ഷ 22മുതൽ ഏപ്രിൽ 10 വരെ ഓൺലൈനായി നൽകാം.

പുതുക്കിയ മാനദണ്ഡപ്രകാരം ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിന് മുമ്പ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം നടത്തണം. പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം കാരണം ഏതെങ്കിലും അധ്യാപകന് സ്കൂൾ മാറ്റം അനിവാര്യമായി ജില്ലയിൽ അതേ വിഷയത്തിൽ ഔട്ട് സ്റ്റേഷൻ സർവീസ് ഏറ്റവും കുറഞ്ഞ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനെ മാറ്റി നിയമിക്കാം. അധ്യാപകർ ഒരു ഹോം  സ്റ്റേഷനിൽ മെയ് 31ന് അഞ്ച് വർഷം സേവനം പൂർത്തിയാകുമ്പോൾ ഈ തസ്തികകളും ജൂൺ ഒന്ന് മുതൽ മെയ് 31 വരെ ഉണ്ടാകുന്ന എല്ലാ ഒഴിവും ഓപ്പൺ വാക്കൻസിയായി  ഹയർസെക്കൻഡറി ഡയറക്ടർ പ്രസിദ്ധീകരിക്കും. ഇപ്രകാരം ആദ്യമായി പിഎസ് സി  നിയമനം/ ബൈ ട്രാൻസ്ഫർ ലഭിച്ച അധ്യാപകർ നിയമിക്കപ്പെട്ട തസ്തികകളും ഓപ്പൺ വാക്കൻസിയായി  പ്രസിദ്ധീകരിക്കും. ഓപ്പൺ വേക്കൻസി ആയി പ്രസിദ്ധീകരിക്കുന്നതിലേക്ക്  മൂന്നുവർഷം റെഗുലർ സർവീസ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഔട്ട് സ്റ്റേഷൻ സർവീസിന്റെ  ദൈർഘ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സ്ഥലംമാറ്റത്തിന് മുൻഗണന. 

മെയ് 31ന് മൂന്നുവർഷം ഹയർസെക്കൻഡറി സർവീസ് പൂർത്തിയാക്കിയ അധ്യാപകർക്ക് മാത്രമേ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ അർഹതയുള്ളൂ. എന്നാൽ അനുകമ്പാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ സമയ പരിധി ബാധകമല്ല. ഹയർസെക്കൻഡറി ഡയറക്ടർ പ്രസിദ്ധീകരിച്ച റിമോട്ട് ഏരിയ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ഒരു വർഷ സേവനം ഒന്നരവർഷമായി പരിഗണിക്കും. ഈ മേഖലയിൽ തുടർച്ചയായി രണ്ടുവർഷം ഉള്ളവർക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുണ്ടാകു. ഇത്തരം സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് മെയ് 31ന് രണ്ടു വർഷം പൂർത്തിയാക്കുന്ന മുറയ്ക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. 

ഹോം  സ്റ്റേഷനിൽനിന്ന് 201 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെ അകലെ ജോലിചെയ്യുന്നവരുടെ ഒരു വർഷ സേവനം ഒന്നേകാൽ വർഷമായും 401 കിലോ മീറ്ററിന് മുകളിലുള്ള സേവനം ഒന്നരവർഷമായി പരിഗണിക്കും.

No comments:

Post a Comment