Wednesday, 3 April 2019

How to Update Head of Account in SPARK





പുതിയ സാമ്പത്തികവർഷം ആരംഭിച്ചത്തോടെ സ്പര്‍ക്കില്‍ Head of Account ,Allocate ചെയ്തു  വന്നിരിക്കും,ഇങ്ങനെ ട്രെഷറിയില്‍ നിന്നും  Allocate ചെയ്ത Head of Account  എങ്ങനെയാണ് സ്പാര്‍ക്കില്‍ അപ്ഡേറ്റ് ചെയ്യേണ്ടത് .
 

 Accounts - Initialisation - Head of Account 

Click Get Head wise Allocation from Treasury എന്നതില്‍ ക്ലിക്ക് ചെയ്യുക 
അപ്പോള്‍ Changes in Head of aacount are highlighted എന്ന മെസ്സേജ് കാണാം
 
തുടര്‍ന്ന് നമുക്ക് അലോട്ട് ചെയ്തിരിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ട്‌ എല്ലാം update ആകും (മുകളില്‍ കൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ടിലുള്ള Head of Account-Aided സ്കൂളിന്‍റെ ആണ്).
തുടര്‍ന്ന് Salary Matters -Est Bill Types എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക  ഇവിടെ DDO Code സെലക്ട്‌ ചെയ്താല്‍ നമ്മുടെ Head of Account എല്ലാം കാണാം .ഇവിടെ ഒരു കാര്യം ശ്രെദ്ധിക്കുക നമുക്ക് അലോട്ട് ചെയ്ത Head of Account ഉം ഇവിടെയുള്ള Head of Account ഒന്നാണോ എന്ന് ,മാറ്റമുണ്ടെങ്കില്‍ (മാറ്റമിലെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല തനിയെ അപ്ഡേറ്റ് ആകും)  ഇടത് വശത്തുള്ള എഡിറ്റ്‌ ബട്ടന്‍ ക്ലിക്ക് ചെയ്ത് മാറ്റം വരുത്തി അപ്ഡേറ്റ് ചെയ്യുക .ഇവിടെ ഒരു കാര്യം ഓര്‍ക്കുക Gazetted അല്ലാത്തവരുടെ Type of Bill എന്നത്  -Establishment Bill   ആയിരിക്കും ഇതു മാറി പോകാതെ അപ്ഡേറ്റ് ചെയ്യുക .(ബില്‍ നേരത്തെ പ്രോസസ് ചെയ്തവര്‍ ബില്‍ ക്യാന്‍സല്‍ ചെയ്യാതെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്തതിനു ശേഷം ബില്ലുകള്‍ വീണ്ടുമെടുത്ത് Head of Account ചെക്ക്‌ ചെയ്തു ,ശരിയെങ്കില്‍ Make from Payroll നല്‍കി E-Submit ചെയ്തു ട്രെഷറിയില്‍ നല്‍കാം-Head of Account അപ്ഡേറ്റ് ആയില്ലെങ്കില്‍ റീ പ്രോസസ് ചെയ്യുക ) തുടര്‍ന്ന് ബില്‍ പ്രോസസ്സ് ചെയ്ത് Accounts -Bills -Make from Payroll വഴി ബില്‍ Make നല്‍കി E-Submit ചെയ്യാം.മറ്റ് Department കളും ഇതു പോലെ തന്നെ അവരുടെ Head of Account അവസാന ഭാഗം (PAY) 01-01ചേര്‍ത്ത് അപ്ഡേറ്റ്ചെയ്യാം.
Head of Accounts - Govt Schools
LP-2202-01-101-99-00-01-01
UP-2202-01-101-98-00-01-01
HS-2202-02-109-99-00-01-01
SDO-2202-02-109-99-00-01-01
WAGES -2202-01-101-99-00-02-01/ 2202-01-101-98-00-02-01
HSS-2202-02-109-86-00-01-01
Head of Accounts - Aided  Schools
HS-2202-02-110-99-00-01-01
UP-2202-01-102-99-00-01-01

No comments:

Post a Comment