സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസ്, ജില്ലാ പ്രോജക്ട് ഓഫീസ്,
ബ്ലോക്ക് റിസോഴ്സ് സെന്റർ എന്നിവിടങ്ങളിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ,
ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക്
പ്രോജക്ട് കോ-ഓർഡിനേറ്റർ, ട്രെയിനർ (ബ്ലോക്ക് തലം) എന്നീ തസ്തികകളിൽ
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ സമഗ്ര ശിക്ഷ
കേരളയിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ പ്രോജക്ടിൽ തുടരാൻ പുതിയ അപേക്ഷ
നൽകണം. അപേക്ഷകർ സർവീസിൽ നിന്ന് വിരമിക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും
സേവനകാലാവധി ഉണ്ടായിരിക്കണം. കെ. എസ്. ആർ. പാർട്ട് -1ലെ ചട്ടം 144
പ്രകാരമുള്ള സ്റ്റേറ്റ്മെന്റും മാതൃവകുപ്പിന്റെ നിരാക്ഷേപപത്രവും സഹിതം
അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, സമഗ്രശിക്ഷാ കേരള (എസ്. എസ്. കെ.),
എസ്. എസ്. എ. ഭവൻ, നന്ദാവനം, വികാസ് ഭവൻ പി. ഒ., തിരുവനന്തപുരം-695033
എന്ന വിലാസത്തിലും ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ/ ട്രെയിനർ
തസ്തികയിലേക്കുള്ള അപേക്ഷകൾ അതാത് ജില്ലാ പ്രോജക്ട് ഓഫീസിലും മെയ് 31 നു
മുമ്പ് ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.ssakerala.in ൽ ലഭിക്കും. ഫോൺ: 0471-2320826, 2320352
Click Here for Notification
No comments:
Post a Comment