Saturday 4 May 2019

SSLC certificate available in the DigiLocker

2018 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയവരുടെ സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ ഉള്‍പ്പെടുത്തി. മേയ് 10 മുതല്‍ digilocker.gov.in എന്ന പോര്‍ട്ടലിലൂടെ ആധാര്‍നമ്പര്‍ നല്‍കി ഡിജിലോക്കര്‍ തുറന്നാല്‍ സര്‍ട്ടിഫിക്കറ്റ് കാണാം. ഇതിന്റെ പ്രിന്റെടുക്കാനും ഓണ്‍ലൈനായി അയയ്ക്കാനും കഴിയും.
ആധാര്‍ വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ഫോണ്‍ നമ്പര്‍ നല്‍കിയാലേ ഡിജിലോക്കര്‍ തുറക്കാന്‍ കഴിയു. ഡിജിറ്റല്‍ ലോക്കര്‍ പോര്‍ട്ടലില്‍ ആധാര്‍നമ്പര്‍ നല്‍കുമ്പോള്‍ രജിസ്ട്രേഡ് മൊബൈല്‍നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) ലഭിക്കും. ഇത് നല്‍കി വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ആധാര്‍ കാര്‍ഡും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമായിട്ടുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകളും കാണാം. ഇതിനൊപ്പം രേഖകള്‍ സ്വന്തംനിലയില്‍ ചേര്‍ക്കാനുള്ള സൗകര്യവും ലഭ്യമാണ്.

ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് രേഖകള്‍ ഡിജിലോക്കറിലേക്ക് അപ്​ലോഡ് ചെയ്യുന്നത്. പത്താം ക്ലാസുകാര്‍ സ്‌കൂളില്‍ നല്‍കിയ ആധാര്‍നമ്പറില്‍ പിശകുണ്ടെങ്കില്‍ ഡിജിലോക്കറില്‍
സര്‍ട്ടിഫിക്കറ്റ് ലഭ്യമാകില്ല. ഇങ്ങനെയുള്ളവര്‍ പരീക്ഷയെഴുതിയ സ്‌കൂളില്‍ അപേക്ഷ നല്‍കിയാല്‍ രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ കഴിയും. ഇതിനുള്ള സമയപരിധി പിന്നീട് അറിയിക്കും. ഈ വര്‍ഷം പരീക്ഷ എഴുതിയവരുടെ സര്‍ട്ടിഫിക്കറ്റ് ജൂലായ് അവസാനത്തോടെ ലഭ്യമാകും. ഫലപ്രഖ്യാപനത്തിന് ശേഷം സേ പരീക്ഷയും പുനര്‍മൂല്യനിര്‍ണയവും കഴിഞ്ഞാകും ഇത്. കേന്ദ്രസിലബസുകളിലെ പത്ത്, പ്ലസ്ടു ഫലപ്രഖ്യാപനത്തിന് പിന്നാലെ മാര്‍ക്ക് പട്ടികയും സര്‍ട്ടിഫിക്കറ്റും ഡിജിലോക്കറില്‍ ചേര്‍ക്കുന്നുണ്ട്. സംസ്ഥാനസര്‍ക്കാരുകള്‍ നടത്തുന്ന പത്താം ക്ലാസ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭ്യമാക്കുന്ന ആദ്യസംസ്ഥാനമാണ് കേരളം.ഡിജിലോക്കര്‍ നമ്മുടേതായ എല്ലാ രേഖകകളും സൂക്ഷിക്കാനും ,പ്രിന്‍റ് എടുക്കാനും കഴിയും ,വിശദ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍..
Downloads
How to Digitalise Certificates through DigiLocker
DigiLocker Personal Storage Space
DigiLocker User Manual
Intro to DigiLocker" Brochure

No comments:

Post a Comment