Sunday 23 June 2019

E-TAX income tax calculator

       PREPARED BY
PRADEEP K.T
PORUR, MALAPURAM





വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഉബുണ്ടു സാർവ്വത്രികമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണല്ലോ. അധ്യാപകർ അവരുടെ ക്ലാസ്സ്മുറികളിൽ പഠനപ്രക്രിയക്ക് അനുഗുണമാകുന്ന രീതിയിൽ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുകയും ഉപയോഗിച്ചു വരികയും ചെയ്തുവരുന്നു. എന്നാൽ ക്ലാസ്സ്മുറിക്കു പുറത്തുള്ള തന്റെ ഔദ്യോഗികകാര്യങ്ങൾ നിർവ്വഹിക്കാൻ പലപ്പോഴും  വിൻഡോസ് പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ഉപയോഗിക്കേണ്ടി വരുന്ന ഒരു സാഹചര്യം ഇന്നും നിലനില്ക്കുന്നു. 

ഇവിടെ എല്ലാ അദ്ധ്യാപകർക്കും എല്ലാ സാമ്പത്തിക വർഷത്തിലും അത്യാവശ്യമായ ഒരു  കാര്യമാണ് ഇൻകംടാക്സ് കണക്കാക്കുന്നതിനുള്ള ഒരു പ്രോഗ്രാം. നിർഭാഗ്യവശാൽ ഉബുണ്ടുവിൽ പ്രവർത്തിക്കുന്ന ഒരു income tax calculator വളരെ കുറവാണ് എന്നതാണ് കണ്ടുവരുന്നത്. 

E-TAX എന്ന പേരിലുള്ള ഈ പ്രോഗ്രാം   സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ Libreoffice Calcൽ പ്രവർത്തിക്കുന്ന ഒന്നാണ്. ഓരോസാമ്പത്തിക വർഷത്തേയും incometax കണക്കാക്കാൻ സഹായകമായ വിവിധ കാര്യങ്ങൾ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധവരുമാനങ്ങൾ, 80C പ്രകാരമുള്ള വിവിധ കിഴിവുകൾ എന്നിവ  ഉൾപ്പെടുത്തുവാനുള്ള കോളങ്ങൾ അരിയറുകൾ ലഭിക്കുമ്പോൾ അത് മുൻ വർഷത്തേക്ക് അഡ്ജസ്റ്റ് ചെയ്ത് ടാക്സ് ഇളവ് നേടാനുള്ള റിലീഫ് കാൽക്കുലേറ്റർ എന്നിവ ഈ പ്രോഗ്രാമിലുണ്ട്. 
സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ആവശ്യമായ anticipatory tax statement പ്രത്യേകമായി ഇതിൽ കാണാം. ഓരോമാസത്തിലെ ശമ്പളത്തിലും ടാക്സ് എത്ര പിടിക്കണം എന്ന് കണക്കാനുള്ള സൗകര്യം, Taxable income റൗണ്ട് ചെയ്യാനുള്ള സൗകര്യം എന്നിവയും ഉണ്ട്. കൂടാതെ Statement, Form-16, Form-12BB,10E എന്നിവ നേരിട്ട് പ്രിന്റ് ചെയ്യുകയോ PDF ആയി മാറ്റുകയോ ചെയ്യാം.  ഉണ്ട്. മുൻവർഷങ്ങളിലെ ടാക്സ് നിരക്ക് അറിയുന്നതിനായി Previous Tax rates എന്ന ഒരു പേജ് ഇതിലുണ്ട്. ഓരോ സാമ്പത്തിക വർഷത്തിലും ടാക്സ് സംബന്ധമായ കാര്യങ്ങൾ എപ്പോൾ ചെയ്യണം എന്നറിയുന്നതിനുള്ള ഒരു ടാക്സ് കലണ്ടറും ഉൾപ്പെടുത്തിയിരിക്കുന്നു. 

ഈ പ്രോഗ്രാമിന്റെ Calc Version കൂടാതെ Excel Version ഉം ലഭ്യമാണ്‌.

No comments:

Post a Comment