Friday, 5 November 2021

Daily Wage Employees Salary Processing in SPARK


1. Initialisation of Head of Account

ആദ്യമായി നാം ചെയ്യേണ്ടത് താത്കാലിക ജീവനക്കാരുടെ ശമ്പളത്തിന്‍റെ Expenditure Head of Account സ്പാര്‍ക്കില്‍ ചേര്‍ക്കുകയാണ്. Salary Matters - Esst.Bill Type ൽ ശരിയായ Head of Account കൊടുത്തതിന് ശേഷം Accounts - Initialization - Head of Account - Get Head wise Allocation from Treasury എന്ന ബട്ടണിൽ Click ചെയ്ത് നോക്കുക. Updation ഉണ്ടെങ്കിൽ അതിൽ Automatically വരും ഇല്ലാ എങ്കിൽ. Concerned DDE Office ൽ Contact ചെയ്ത്  Wages ' Head of Account Mapping ചെയ്ത് തരാൻ Request നൽകുക.ഹയര്‍സെക്കന്‍ഡറി വിഭാഗംഅപേക്ഷ നല്‍കേണ്ടത് RDDക്കാണ്. 
 
 
2. Registration of Temporary Employees
 

നമ്മുടെ സ്ഥാപനത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ ഓരോന്നായി ചേര്‍ക്കുകയാണ് വേണ്ടത്. ഇതിന് വേണ്ടി Accounts മെനുവുിലെEmployees with spark Id  - Register For Spark Id
എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ജീവനക്കാരന്‍റെ വിവരങ്ങള്‍ എന്‍റര്‍ ചെയ്യുന്നതിനുള്ള  വിന്‍ഡോ ലഭിക്കും.
Name : ജീവനക്കാരന്‍റെ പേര് ആധാര്‍ കാര്‍ഡിലുള്ളത് പോലെയാണ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റുകളില്‍ ഉള്ളത് പോലെയല്ല. 
Work Place -Auto Updated   
(Workplace selection will be enabled for applicable department e.g WCD Department.) Temp employment wef -എന്ന് മുതലാണ് ജോലിയില്‍ പ്രവേശിച്ചത്‌             
Designation   
Date of birth       
Gender    
Aadhaar No.      
Mobile No.       
E-mail id       
Address1        ഇവ ശരിയായി നല്‍കുക
Address2       
Address3      
Bank    
Branch   
IFSC                  
Account No.              
Sanction G.O. No. സര്‍ക്കാരിന്‍റെ   2020-21 ലെ ഓര്‍ഡര്‍ നമ്പര്‍   
G.O. Date -  സര്‍ക്കാരിന്‍റെ   2020-21 ലെ ഓര്‍ഡര്‍ തീയതി 
Upload G.O. (pdf only)      സര്‍ക്കാരിന്‍റെ   2020-21 ലെ ഓര്‍ഡര്‍ 
 
Upload Posting Order (pdf only): Office Appointment Order /Proceedings എന്നിവ Upload ചെയ്ത് Finance Department ലേക്ക് Approval ലഭിക്കാൻ Forward ചെയ്യണം.  Finance Department ൽ നിന്ന് Approval ലഭിച്ചാൽ മാത്രമെ ശമ്പളം പ്രോസസ്സ് ചെയ്യാന്‍ കഴിയു .
Accounts -Accounts മെനുവുിലെ Employees with spark Id  - Approved cases during a period     എന്ന മെനുവിലൂടെ Approval വിവരങ്ങള്‍ അറിയാം
കഴിഞ്ഞ വര്‍ഷങ്ങളില്‍ Register ചെയ്തവര്‍(Terminate ചെയ്യാത്തവര്‍) വീണ്ടും  Register ചെയ്യേണ്ടതില്ല.
ദിവസ വേതനക്കാരെ നിയമിക്കാൻ 2016 ൽ ധനവകുപ്പ് ഇറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ വേണ്ടിയാണ് ഇപ്പോൾ സ്പാർക്കിൽ വന്ന അപ്ഡേഷൻ . പ്രസ്തുത മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ അപ്രൂവൽ കിട്ടാനും പ്രയാസമായിരിക്കും .
 
3. Claim Entry
താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവര്‍ ജോലി ചെയ്ത ദിവസത്തിന് അടിസ്ഥാനപ്പെടുത്തി ശമ്പളം കണക്കാക്കി ബില്ല് തയ്യാറാക്കുന്ന പ്രക്രിയയാണിത്. ശമ്പളം സ്ഥിരം ജീവനക്കാരുടെത് പോലെ സ്പാര്‍ക്കില്‍ സ്വമേധയാ കണക്കാക്കി വരില്ല. നമ്മള്‍ എന്‍റര്‍ ചെയ്തു നല്‍കണം. രണ്ട് താത്കാലിക ജീവനക്കാര്‍ മാത്രമടങ്ങുന്ന ഒരു സ്ഥാപനത്തിലെ ജൂലൈ മാസത്തെ ശമ്പള ബില്ല് ഉദാഹരണമായി തയ്യാറാക്കുന്നു. താല്‍ക്കാലിക ജീവനക്കാരുടെ ഓരോ മാസത്തെയും ശമ്പളം അവരുടെ പ്രവര്‍ത്തന ദിവസങ്ങള്‍ കണക്കാക്കി ആ മാസത്തിന്‍റെ അവസാനത്തെ ദിവസം മാത്രമേ തയ്യാറാക്കാന്‍ കഴിയൂ. മാത്രമല്ല ക്ലയിം എന്‍ട്രി നടത്തുമ്പോള്‍ ഭാവിയിലുള്ള ഒരു തിയതി നല്‍കാനും കഴിയില്ല. അത് കൊണ്ടാണ് ഉദാഹരണമായി ജൂലൈ മാസം സെലക്ട് ചെയ്യുന്നത്
ക്ലയിം എന്‍ട്രി നടത്തുന്നതിന് Accounts എന്ന മെനുവിലെ Claim Entry എന്ന സബ് മെനുവില്‍ ക്സിക്ക് ചെയ്യുക. അപ്പോള്‍  പുതിയ വിന്‍ഡോ ലഭിക്കും.
ഇതില്‍ Nature of Claim എന്നതിന് നേരെ കോമ്പോ ബോക്സില്‍ നിന്നും Pay and Allowances for Temporary Employees എന്ന് സെലക്ട് ചെയ്യുക.
Name of Treasury, Department, Office, DDO Code എന്നിവ സ്വമേധയാ ഫില്‍ ചെയ്യപ്പെടും.
Period of Bill :  ഇവിടെയാണ് ഏത് മാസത്തെ ബില്ലാണ് തയ്യാറാക്കുന്നത് എന്നത് നല്‍കേണ്ടത്. ആദ്യത്തെ ബോക്സില്‍ മാസത്തിന്‍റെ ആദ്യത്തെ തിയതി നല്‍കുക (ഉദാഹരണായി 01/06/2019). അത് എന്‍റര്‍ ചെയ്തു കഴിഞ്ഞാല്‍ ആ മാസത്തിന്‍റെ അവസാനത്തെ ദിവസം രണ്ടാമത്തെ ബോക്സില്‍ സ്വമേധയാ വന്നുകൊള്ളും.
അതിന് ശേഷം Expenditure Head of Account എന്നതിന് നേരെ നമ്മള്‍ നേരത്തി ക്രിയേറ്റ് ചെയ്ത ഹെഡ് ഓഫ് അക്കൗണ്ട് കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക.
 
Salary Head of Account എന്നതിന് നേരെ നമ്മള്‍ സാധാരണ താത്കാലിക ജീവനക്കാരുടെ ബില്ലുകളില്‍ ചേര്‍ക്കാറുണ്ടായിരുന്ന ഹെഡ് ഓഫ് അക്കൗണ്ട് സെലക്ട് ചെയ്യുക (Salary Head Last Part :02-05 )
അതിന് ശേഷം വിന്‍ഡോയുടെ താഴെ കാണുന്ന നീണ്ട നിരയിലാണ് നാം ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. ഇത് ചെയ്യുന്നതിന്ന മുമ്പായി ഓരോരുത്തരുടെയും ഈ മാസത്തെ ശമ്പളം നേരത്തെ കണക്കാക്കിയിരിക്കുണം.
ഈ നിരയിലെ Empcd എന്ന കോളത്തില്‍ ലഭ്യമായ കോമ്പോ ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ നാം നേരത്തെ രജിസ്റ്റര്‍ ചെയ്ത എല്ലാ ജീവനക്കാരുടെയും പേര് ദൃശ്യമാകും. ഇതില്‍ നിന്ന് ആദ്യം ഒരാളെ സെലക്ട് ചെയ്യുക. അപ്പോള്‍ അവരുടെ പേര്, ഉദ്യോഗപ്പര്, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവ ദൃശ്യമാകും. ഇതില്‍ Month, Year എന്നീ കോളങ്ങളില്‍ ബില്ല് ഏത് മാസത്തെതെന്നും ഏത് വര്‍ഷത്തെതെന്നും നല്‍കുക. Sanction Order എന്നത് ഈ ബില്ല് അംഗീകരിച്ച പ്രൊസീഡിംഗ്സിന്‍റെ നമ്പര്‍ ആണ്. അതിന് ശേഷം Sanction Order Date നല്‍കുക.
പിന്നീട് കാണുന്ന Income Tax, EPF(Employee Contribution), EPF(Employer Contribution), Pro.Tax എന്നിവ ബാധകമാണെങ്കില്‍ മാത്രം ഫില്‍ ചെയ്യുക.
അടുത്തതായി കാണുന്ന Net Amount Payable എന്ന കോളത്തിലാണ് ഈ ജീവനക്കാരന് ഈ മാസം നല്‍കേണ്ടുന്ന ശമ്പളത്തിന്‍റെ തുക നല്‍കേണ്ടത്. ഇത് നല്‍കിയതിന് ശേഷം അവസാനം കാണുന്ന Insert എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇനി ബാക്കിയുള്ള ജീവനക്കാര്‍ക്കും ഇതേ രീതി പിന്തുടരുക.
 
4. Claim Approval
മൂന്നാമത്തെ സ്റ്റെപ്പില്‍ നടത്തിയ ക്ലയിം എന്‍ട്രി അപ്രൂവ് ചെയ്യുന്നതാണ് അടുത്ത സ്റ്റെപ്പ്. അതിന് വേണ്ടി Accounts എന്ന മെനുവില്‍ Claim Approval എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്ലയിം അപ്രൂവല്‍ സ്ക്രീനില്‍ നേരത്തെ ക്രിയേറ്റ് ചെയ്ത ക്ലയിം ലിസ്റ്റ് ചെയ്യപ്പെടും. അതിന് ഇടത് വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ താഴെ കാണുന്ന സ്ക്രീനില്‍ ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് കാണപ്പെടും. അതിന് താഴെ Approve, Reject എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ കാണാം. അതിലെ Approve എന്ന ബട്ടണില്‍ അമര്‍ത്തുക.
 
5. Make Bill from Approved Claims
ബില്ല് ജനറേറ്റ് ചെയ്യുന്നതിന് Accounts മെനുവിലെ Bills >> Make Bills from Approved Claims എന്ന മെനുവില്‍ പ്രവേശിക്കുക. അപ്പോള്‍ തുറന്ന്  വരുന്ന വിന്‍ഡോയുടെ ഇടതു വശത്ത് Department,Office, DDO Code, Nature of Claim എന്നിവ സെലക്ട് ചെയ്യുക.
Nature of Claim എന്നത് Pay and Allowances for Temporary Employees സെലക്ട്‌ ചെയ്താല്‍  നാം അപ്രൂവ് ചെയ്ത് ക്ലയിം ലിസ്റ്റ് ചെയ്യും. അതിന്‍റെ ഇടതു വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് താഴെ ക്ലയിമിലെ ജീവനാക്കാരുടെ ലിസ്റ്റ് കാണപ്പെടും. അതിന് താഴെ കാണുന്ന Make Bill എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  തുടര്‍ന്ന് ബില്ല് ജനറേറ്റ് ചെയ്ത കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും. ഇതില്‍ ബില്‍ നമ്പരും രേഖപ്പെടുത്തിയിരിക്കും. ഈ ബില്ല് ജനറേറ്റ് ചെയ്യപ്പെടുന്നതോടു കൂടി ഇതേ വിന്‍ഡോയുടെ താഴെ Print എന്ന ഒരു ബട്ടണ്‍ കൂടി പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്താല്‍ ബില്ലിന്‍റെ പി.ഡി.എഫ് ഫയല്‍ തുറന്ന് വരും. ഇത് പ്രിന്‍റ് എടുക്കുക.
 
6. E-Submission of Bill
ഇനി ജനറേറ്റ് ചെയ്ത ബില്ല് ഇ-സബ്മിറ്റ് ചെയ്യാം. അതിന് വേണ്ട് Accounts എന്ന് മെനുവില്‍ Bills >>  E_Submit Bill എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.ഇവിടെ
Department,Office, DDO Code, Nature of Claim എന്നത് Pay and Allowances for Temporary Employees സെലക്ട്‌ ചെയ്താല്‍  ജനറേറ്റ്  ചെയ്യപ്പെട്ട ബില്ല് കാണാം. അതിന്‍റെ വലതു വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വലതു വശത്തായി ബില്ലിന്‍റെ ഡീറ്റയില്‍സ് കാണാം. അതു തന്നെയാണ് നമ്മള്‍ ഇ-സബ്മിറ്റ് ചെയ്യാനുദ്ദേശിക്കുന്ന ബില്ല് എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം താഴെ കാണുന്ന Approve and Submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  ഇ-സബ്മിറ്റ് ചെയ്ത ബില്ല് ക്യാന്‍സല്‍ ചെയ്യാന്‍ കഴിയില്ല. ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ ആദ്യം ട്രഷറിയില്‍ പോയി ഇ-സബ്മിഷന്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വരും.
 
7. Bill
ബില്‍ വീണ്ടും പ്രിന്‍റ് എടുക്കാനും ബില്ലിന്‍റെ സ്റ്റാറ്റസ് അറിയാനും Accounts- Bills >> View Prepared Contingent Bills എന്ന ലിങ്കില്‍ പ്രവേശിക്കുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ DDO Code, Month && Year, Nature of Claim എന്നിവ നല്‍കിയാല്‍ ക്ലയിം ബില്ല്  വിവരങ്ങള്‍  പ്രത്യക്ഷപ്പെടും. ഇവിടെ
ബില്‍ വീണ്ടും പ്രിന്‍റ് എടുക്കാന്‍ പ്രിന്‍റ് ബട്ടന്‍ പ്രസ്സ് ചെയ്താല്‍ മതി ബില്ലിന്‍റെ സ്റ്റാറ്റസ് അറിയാന്‍ View Current Status in Treasury എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി
ഇത് കൂടാതെ നാം സാധാരണ ബില്ലിന്‍റെ കൂടെ വെക്കാറുള്ള Principal's/HM/DDO Proceedings കൂടി ബില്ലിന്‍റെ കൂടെ വെക്കേണ്ടി വരും.
 
8. Cancel Processed Guest Bill
മറ്റ്  ബില്ലുകളെപ്പോലെ തന്നെ ഇ-സബ്മിഷന്‍ ചെയ്ത ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ ട്രഷറിയില്‍ നിന്നും ആദ്യം ഇ-സബ്മിഷന്‍ ക്യാന്‍സല്‍ ചെയ്യണം. അതല്ലാത്ത ബില്ലുകള്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും നമുക്ക് ക്യാന്‍സല്‍ ചെയ്യാം.
ആദ്യമായി ജനറേറ്റ് ചെയ്ത് ബില്ല് ക്യാന്‍സല്‍ ചെയ്യണം. ഇതിന് വേണ്ടി Accounts >> Bills >> Cancel Bill എന്ന മെനുവില്‍ പ്രവേശിക്കുക. അപ്പോള്‍ നാം ജനറേറ്റ് ചെയ്ത ബില്ലിന് നേരെ ടിക് രേഖപ്പെടുത്തി Cancel  ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.
അതിന് ശേഷം Claim Approval എടുത്ത്  -Reject ചെയ്യണം .തുടര്‍ന്ന് Claim Entry യും ഡിലീറ്റ് ചെയ്യാം. ഇതിന് Accounts മെനുവില്‍ Claim Entry എന്ന സബ് മെനുവില്‍ ക്ലിക്ക് ചെയ്യുക. അതില്‍ നാം ജനറേറ്റ് ചെയ്ത ക്ലെയിം എന്‍ട്രി ലിസ്റ്റ് ചെയ്തിരിക്കും. ഇതിന് നേരെയുള്ള Select ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്ലയിം എന്‍ട്രി ജീവനക്കാരുടെ ലിസ്റ്റ് കാണപ്പെടും. ഈ വിന്‍ഡോ ഏറ്റവും താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ അവിടെ Delete Claim എന്ന ബട്ടണ്‍ കാണാം. ഇതില്‍ അമര്‍ത്തിയാല്‍ ഈ ക്ലെയിം എന്‍ട്രി ഡിലീറ്റ് ചെയ്യപ്പെടും.

No comments:

Post a Comment