Friday, 2 August 2019

QIPതീരുമാനങ്ങൾ: 2019 ആഗസ്റ്റ് 2 വെള്ളി

ഒന്നാം പാദ വാർഷിക പരീക്ഷ ആഗസ്ത് 26 ന് ആരംഭിച്ച് സെപ്തംബർ 5ന് അവസാനിക്കും. 
ഒരു ദിവസം ഒരു പരീക്ഷ മാത്രം.  Lp ക്ലാസുകൾക്ക് ആഗസ്റ്റ് 31 നാണ് ആരംഭിക്കുന്നത്.

  • 1,2,3,4 ക്ലാസ്സുകളിലെ പരീക്ഷകൾ രാവിലെ നടത്തും. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ തീരുന്ന മുറയ്ക്ക് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് വിടാവുന്നതാണ്.
  • 5,6,7,8 ക്ലാസ്സുകളിലെ പരീക്ഷ ഉച്ചക്ക് ശേഷവും
  • 9,10,11,12 ക്ലാസ്സുകളിലെ പരീക്ഷ രാവിലെയുമായിരിക്കും നടക്കുക.
  • 30 വെള്ളി പരീക്ഷ ഇല്ല.
  • 31 ശനി പരീക്ഷയുണ്ട്.
  • പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുവാനും മുന്നോക്കമെത്താനുമുളള (മെന്ററിംഗ്) പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രൊപ്പോസൽ വകുപ്പ് തലത്തിൽ തയ്യാറാക്കി സംഘടനാ തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഗൃഹസന്ദർശനം നടത്തും. 1 മുതൽ 4 വരെ ഒരു ടീച്ചർക്ക് ഇതിന്റെ ചുമതല. ഇതിന് ശില്പശാല സംഘടിപ്പിക്കും. ശില്പശാലയ്ക്ക് ശേഷം പൂർണ്ണരൂപം.
  • പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇടപെടുകയും ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് സംഘടനകൾ നടത്തുന്ന സമരം ഒത്തുതീർക്കുന്നതിന് ഗവൺമെന്റ് മുൻകയ്യെടുത്ത് ചർച്ച നടത്തുമെന്ന് അറിയിച്ചു.
  • 10 കുട്ടികളിൽ കുറവുള്ള സ്കൂൾ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യമായ പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. ഈ വിദ്യാലയങ്ങൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് വിദ്യാഭ്യാസ ഓഫീസർമാർക്ക് വിദ്യാലയങ്ങളുടെ ചുമതല നൽകും.
 ഈ വർഷത്തെ 
  • സ്കൂൾ കലോൽസവം - കാസർക്കോട് ജില്ലയിലെ കാഞ്ഞങ്ങാട്
  • ശാസ്ത്ര-പ്രവൃത്തി പരിചയമേള - തൃശൂർ
  • സ്പഷ്യൽ സ്കൂൾ കലോൽസവം - പാലക്കാട്
  • കായിക മേള - കണ്ണൂർ.
  • ടി.ടി.ഐ കലോൽസവവും, അധ്യാപക ദിനാഘോഷവും - തിരുവനന്തപുരം


No comments:

Post a Comment