Saturday 5 September 2020

ഇന്ന് ദേശീയ അധ്യാപക ദിനം


 അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനും ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. 
നാളെയുടെ വാഗ്ദാനങ്ങളായ യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമകളായി മാറുന്ന ഏവരുടേയും ജീവിതത്തിൽ നല്ല അധ്യാപകർ കാണിച്ചു കൊടുത്ത മാതൃകയും നമുക്ക് കാണാം. കേവലം വിജ്‌ഞാനത്തിനുമപ്പുറം ജീവിത വഴിയിൽ എന്നും മുറുകെ പിടിക്കേണ്ട മൂല്യങ്ങൾ ആണ് ഒരു നല്ല അധ്യാപകനിലൂടെ ശിഷ്യനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. ആ മൂല്യങ്ങൾ ആണ് ഒരുവനെ പിന്നീട് സമൂഹത്തിനു തന്നെ മുതൽകൂട്ടാവുന്ന തരത്തിൽ ഉള്ള ഒരു നല്ല പൗരൻ ആക്കി മാറ്റുന്നത്.
ഈ ദിവസം മാത്രം അല്ല എന്നും ഓർക്കപ്പെടേണ്ടവർ ആണ് നമ്മുടെ അധ്യാപകർ. 
ഒരു സമൂഹത്തിന്റെ യഥാർത്ഥ വഴികാട്ടികൾ അവരാണ്.
അറിവിന്റെ വെളിച്ചം പകരുന്ന എല്ലാ ഗുരുക്കന്മാര്‍ക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകളോടെ....
ജതീഷ് തോന്നയ്ക്കല്‍
അഡ്മിന്‍, മെന്‍ഡേഴ്സ് കേരള

No comments:

Post a Comment