അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 20
തിരുവനന്തപുരം: 2019 ശിശുദിനത്തോടനുബന്ധിച്ച് ജില്ലയിലെ നഴ്സറി, എൽ.പി, യു.പി, ഹൈസ്കൂൾ,
ഹയർസെക്കണ്ടറി വിഭാഗം കുട്ടികൾക്കുവേണ്ടി ശിശുക്ഷേമ സമിതി നടത്തുന്ന
കലാ-സാഹിത്യ ചിത്രരചനാ മത്സരങ്ങൾ ഒക്ടോബർ 25 മുതൽ 29 വരെ തീയതികളിലായി
നടക്കും. തൈയ്ക്കാട് മോഡൽ LPS, സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനം
എന്നിവിടങ്ങളിലായി എട്ടിലധികം വേദികളാണ് ഇതിനായി ഒരുങ്ങുന്നത്.
സംസ്ഥാന
അടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിൽ നിന്നാണ് കുട്ടികളുടെ നേതാക്കളെ
തെരഞ്ഞെടുക്കുന്നത്. സംസ്ഥാന മത്സരത്തിനു ആദ്യ 5 സ്ഥാനങ്ങൾ നേടുന്ന
കുട്ടികളെ പ്രത്യേക സ്ക്രീനിംഗിൽ പ്രസംഗ പാടവം, പൊതുവിജ്ഞാനം, വ്യക്തിത്വം
തുടങ്ങിയവ പരിശോധിച്ചായിരിക്കും നേതാക്കളെ പ്രഖ്യാപിക്കുക.
മത്സരങ്ങളിൽ
പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ പേര്. ക്ലാസ്സ്, വിഭാഗം (നഴ്സറി, എൽ. പി,
യു.പി, എച്ച്.എസ്, ഹയർസെക്കണ്ടറി), മത്സര ഇനങ്ങൾ, സ്കൂളിന്റെ പേര്,
വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയ അപേക്ഷ പ്രധാന അധ്യാപകന്റെ
സാക്ഷ്യപ്പെടുത്തലോടെ 2019 ഒക്ടോബർ 2-ാം തിയതി വൈകുന്നരം 5 മണിക്കു
മുമ്പായി തൈക്കാട് ശിശുക്ഷേമ സമിതി ഓഫിസിൽ നേരിട്ടോ തപാൽ വഴിയോ
എത്തിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9447525367, 9495121620, 8281998301
No comments:
Post a Comment