2020-21 അദ്ധ്യയന വർഷത്തെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ
സ്‌കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യാൻ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ച്ചർ
ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (ഐറ്റി@സ്‌കൂൾ) വെബ്‌സൈറ്റിൽ (www.kite.kerala.gov.in) 26 വരെ
സൗകര്യം. സർക്കാർ/എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ്/സി.ബി.എസ്.ഇ/നവോദയ
സ്‌കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് നൽകാം. എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളിൽ
2020-21 അദ്ധ്യയന വർഷം മുതൽ ക്യു.ആർ.കോഡ് ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ
ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തണം. ഇൻഡന്റിംഗ്
നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ജനറൽ
എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും
ലഭ്യമാണ്.
No comments:
Post a Comment