Thursday, 16 January 2020

പ്രധാന അറിയിപ്പ്

ക്ലാസ് മുറിയിൽ  ONLINE  ആയി ബ്ലോഗും മറ്റു ഒഫീഷ്യൽ സൈറ്റുകളും ഉപയോഗിക്കുന്നത് ഏതാനും ദിവസത്തേയ്ക്ക് ഒഴിവാക്കാൻ പ്രിയ അധ്യാപകർ ശ്രദ്ധിക്കുക.
BSNL Connection ഉള്ള കമ്പ്യൂട്ടറുകളിൽ ചില സൈറ്റുകളിലെ ലിങ്കുകൾ തുറക്കുമ്പോൾ ചില അശ്ളീല സൈറ്റുകളിലേക്ക് പ്രവേശിക്കുന്ന അവസ്ഥ കഴിഞ്ഞ 2 ദിവസങ്ങളായി ഉണ്ടാകുന്നു എന്ന് ചിലർ പറഞ്ഞിരുന്നു.  BSNL മോഡം ഉപയോഗിക്കുന്ന computer കളിലാണ് ഇത് അനുഭവപ്പെട്ടതായി അറിയുന്നത്.  തികച്ചും സാങ്കേതികമായ പ്രശ്നം മൂലമാണ് അത് സംഭവിച്ചത്.

ഇത് BSNL പരിഹരിച്ചിട്ടുണ്ടെന്ന് (കൈറ്റ് വഴി ലഭ്യമാക്കിയ കണക്ഷനുകളിൽ ) അറിയിച്ചിരിക്കുന്നു. ഇത് പ്രകാരം നിലവിലെ സെഷൻ റീസെറ്റ് ചെയ്യുന്നതിന് BSNL ലഭ്യമാക്കിയ ONU (മോഡം)വും ഇന്റർനെറ്റ് കോൺഫിഗർ ചെയ്തിരിക്കുന്ന റൂട്ടറും റീസ്റ്റാർട്ട് ചെയ്യേണ്ടതും cache clear ചെയ്യേണ്ടതുമാണ് എന്ന് KITE നിർദ്ദേശിക്കുന്നു.  ഇതിന് ശേഷവും ഇത് ആവർത്തിക്കുന്നു എങ്കിൽ അറിയിക്കുമല്ലൊ 
കേവലം സാങ്കേതിക പ്രശ്നം മാത്രമാണിത്.  സൈറ്റുകളും ബ്ലോഗുകളും സുരക്ഷിതമാണ് എന്നും അറിയിക്കുന്നു.  ക്ലാസ് റൂമിൽ Live ആയി ബ്ലോഗും മറ്റു സൈറ്റുകളും പ്രശ്നം പരിഹരിക്കുന്നത് വരെ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ പ്രിയ അധ്യാപകർ ശ്രദ്ധിക്കുക.

No comments:

Post a Comment