Sunday, 2 February 2020

Clear Browser data - Flashplayer cache

   സ്‍കൂളുകളിൽ ഉപയോഗിക്കുന്ന ചില കമ്പ്യൂട്ടറുകളിൽ ചില മാൽവെയർ പ്രോഗ്രാമുകൾ ബാധിച്ചതായി മനസ്സിലാക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്  ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാ  കമ്പ്യൂട്ടറുകളിലും താഴെ ലിങ്കില്‍ നൽകിയിരിക്കുന്ന  Clear_browser_data.zip (താഴെയുള്ള ലിങ്ക് കാണുക.)എന്ന പാക്കേജ് പ്രവർത്തിപ്പിക്കേണ്ടതാണ്.

       ഇത് പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടറിലെ ബ്രൗസറുകളിലെ ബ്രൗസർ ഹിസ്റ്ററി,കാഷ്, ബൂക്ക് മാർക്ക് എന്നിവ റിമൂവ് ആകുന്നതാണ്. (ഫയർ ഫോക്സിൽ സേവ് ചെയ്ത പാസ്‍വേഡ് നഷ്ട‍പ്പെടില്ല.)

        ഡിജിറ്റൽ സിഗ്നേച്ചർ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറിൽ ഈ പാക്കേജ് പ്രവർത്തിക്കുമ്പോൾ ബ്രൗസറിൽ ആഡ് ചെയ്ത സെക്യൂരിറ്റി സർട്ടിഫിക്കറ്റ് റിമൂവ് ആകുന്നതാണ് . അത്തരം കമ്പ്യൂട്ടറിൽ, സെക്യൂരിറ്റി സർട്ടിഫിക്കറ്റ് വീണ്ടും ആഡ് ചെയ്യുന്നതിന്     https://treasury.kerala.gov.in/bims/dsc/rootCA.crt എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ജാലകത്തിൽ "Trust this CA to identify websites" എന്നതിൽ ടിക് മാർക്ക് ചെയ്ത് ജാലത്തിൽ OK ചെയ്താൽ മതി.

പാക്കേജ് കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കുന്ന വിധം
  1. Clear_browser_data.zip ഡൗൺലോഡ് ചെയ്യുക.
  2. ഡൗൺലോഡ് ചെയ്ത ഫയലിൽ Right Click -> Extract Here ചെയ്യുക.
  3. അപ്പോൾ കാണുന്ന Clear_browser_data എന്ന ഫയലിൽ ഡബിൾ ക്ലിക്ക്  ചെയ്യുക. തുറന്നു വരുന്ന ജാലകത്തിൽ Run in Terminal ക്ലിക്ക് ചെയ്യുക.
CLICK HERE to Download Clear_browser_data.zip

No comments:

Post a Comment