Wednesday 22 April 2020

Aksharavruksham -The First Collection Published

സർഗ്ഗശേഷി പ്രകടിപ്പിക്കാൻ ഇതാ മികച്ച അവസരം.  എസ്.സി.ഇ.ആര്‍.ടി.സി, കൈറ്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് അക്ഷര വൃക്ഷം പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രകാശിപ്പിക്കുന്ന തിനായാണ് ഈ അവസരം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് അക്ഷരവൃക്ഷം പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ സ്കൂൾ വിക്കിയിലാണ് രചനകൾ പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് തിരഞ്ഞെടുത്തവ എസ്.സി.ഇ.ആര്‍.ടി.സി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും.

താത്പര്യമുള്ള ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെ പഠിക്കുന്ന വിദ്യാര്‍ഥികൾക്ക് പദ്ധതിയിൽ പങ്കാളികളാകാം. എസ്.സി.ഇ.ആര്‍.ടി.സി, കൈറ്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. സ്കൂൾ വിക്കിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്കാണ് രചനകൾ അയക്കേണ്ടത്.  വെബ്സൈറ്റ്
www.schoolwiki.in.

No comments:

Post a Comment