- ലോക് ഡൗൺ മേയ് 17ന് അവസാനിക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മേയ് 21നും 29 നും ഇടയിലായി എസ്.എസ്.എല്‍.സി, ഹയർ സെക്കൻററി പരീക്ഷകൾ പൂർത്തീകരിക്കാനാവും.
- നിലവിൽ ചില സ്കൂളുകൾ കോവിഡ് സെൻററായി പ്രവർത്തിക്കുന്നുണ്ട്. അത്തരം പരീക്ഷാകേന്ദ്രങ്ങൾക്ക് പകരം മറ്റ് സംവിധാനം ആവശ്യമെങ്കിൽ ആലോചിക്കും.
- നമ്മുടെ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാൻ സാധിക്കുന്ന സാഹചര്യമുണ്ടോ എന്ന് സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ മുഖാന്തിരം ജില്ലാതലത്തിൽ അന്വേഷിക്കും. പരീക്ഷക്ക് ഏതെങ്കിലും കുട്ടികൾക്ക് എത്തിചേരാനാകാത്ത സാഹചര്യം ബോധ്യപ്പെട്ടാൽ അത് പരിഹരിക്കാൻ വേണ്ട നടപടി കൈക്കൊള്ളും.
- കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകർ 14 ദിവസം ക്വോറന്റന് വിധേയമാകേണ്ടതുണ്ട് എന്നതുകൊണ്ട്, നിലവിൽ ഈ ഉത്തരവാദിത്തം നിറവേറ്റുന്ന HS, HSS അധ്യാപകർക്കു പകരം up, LP അധ്യാപകരെ നിയമിക്കുന്നതിന് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെടും. അല്ലാത്ത പക്ഷം, HS, HSS പരീക്ഷ, മൂല്യനിർണയം ഇവ നടത്തുന്നതിന് പ്രയാസം നേരിടും.
- പരീക്ഷയ്ക്ക് കുട്ടികളും, അധ്യാപകരും സ്കൂളുകളിൽ എത്തിച്ചേരുന്നതിന് മതിയായ യാത്രാ സംവിധാനം ഉറപ്പാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും.
- Dy.ചീഫുമാരായ അധ്യാപകർ ജില്ലയ്ക്കു പുറത്തുള്ളവരാണെങ്കിൽ അവരുടെ യാത്രയ്ക്കുള്ള ക്രമീകരണവും ഉറപ്പാക്കും.
- ഡി.എൽ.എഡ്. പരീക്ഷ ജൂൺ ആദ്യം നടത്താനാവുമോ എന്ന് പരിശോധിക്കും.
- മൂല്യനിർണയം - SSLC മൂല്യനിർണയം ലോക്ഡൗണിനു ശേഷമേ ആലോചിക്കുന്നുള്ളു.
- HSS മൂല്യനിർണയം മേയ് 13ന് ആരംഭിക്കും. സാധ്യമാകുന്ന അധ്യാപകർ മൂല്യനിർണയ കേന്ദ്രങ്ങളിലെത്തുന്നതിനുള്ള നിർദ്ദേശമായിരിക്കും നൽകുക.
- Lock down പിൻവലിച്ച് സാഹചര്യങ്ങളനുകൂലമായാൽ എത്രയും വേഗം പരീക്ഷ, മൂല്യനിർണയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന കാഴ്ചപ്പാടിന്റെ മുന്നൊരുക്കമായിട്ടാണ് അധ്യാപക നേതാക്കളുടെ യോഗം വിളിച്ചതെന്ന് DGEപറഞ്ഞു.
Friday, 8 May 2020
QIP തീരുമാനങ്ങൾ 8/05/2020
Subscribe to:
Post Comments (Atom)
No comments:
Post a Comment