ഓൺലൈൻ ക്ലാസുകൾ പണ്ടു അദ്ധ്യാപകർക്ക്
കൌതുകവും ജിജ്ഞാസയുമുണർത്തിയിരുന്ന ഒരു സംഗതിയായിരുന്നു. എന്നാൽ ഒരു
അപ്രതീക്ഷിതമായ സാഹചര്യത്തിൽ നമ്മളും അതു ചെയ്യേണ്ടി വരുന്ന ഒരവസ്ഥയിൽ അത്
നമുക്കു തലവേദനയായി മാറി. എങ്ങിനെ ഇത് ചെയ്യും. നവ മാധ്യമങ്ങൾ വഴി കുറെ
pdf കൊടുത്താൽ മതിയോ അതോ whatsapp ലൂടെ Voice കൊടുത്താൽ മതിയോ... അകെ
ആശയക്കുഴപ്പത്തിലായി... ഗൂഗിൾ മീറ്റ്, സൂം, ഗൂഗിൾ ക്ലാസ് റൂം
... ഏതു വേണം
എങ്ങിനെ വേണം എന്നൊരു ആശങ്ക. മറ്റുള്ളവർ തയ്യാറാക്കിയ യൂറ്റ്യൂബ് ചാനൽ
ലിങ്കുകൾ കുട്ടികൾക്ക് നൽകി സമാധാനപ്പെട്ടു ചിലർ. അതൊക്കെ നല്ലതു തന്നെ
സംശയമില്ല. എന്നാൽ അദ്ധ്യാപകനും കുട്ടികളും ചേരുമ്പോഴുണ്ടാകുന്ന സജീവമായ
പഠനബോധന പ്രക്രിയയുടെ രസാനുഭൂതി
കുട്ടികൾക്കും അദ്ധ്യാപകർക്കും എവിടെയോ
ഒരു പോലെ നഷ്ട പ്പൈടുന്നു. സ്വന്തം അദ്ധ്യാപകനെ കാണാതെയാണ് കുട്ടി
പഠിക്കുന്നത് എന്ന ഒരു കുറവ് ഒരു പ്രശ്നമാകുന്നു. ഇതിന് ഒരു പരിധി വരെ
പരിഹാരമായേക്കാവുന്ന ഒരു നൂതനമായ സംരംഭം
ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി അവതരിപ്പിക്കുന്നു. Kdenlive
എന്ന സ്വതന്ത്ര വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ് വെയർ ഉപയോഗിച്ച്
അദ്ധ്യാപകന്റെ സാന്നിധ്യം കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ ഓൺലൈൻ ക്ലാസ്
വീഡിയോകൾ തയ്യാറാക്കുവാനുള്ള ഒരു പുതിയ പരീക്ഷണ രീതി അവതരിപ്പിക്കുന്നു.
No comments:
Post a Comment