Thursday, 31 December 2020
10, 12 ക്ലാസിലെ കുട്ടികള്‍ സ്കൂളില്‍ എത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
10, 12 ക്ലാസ്സുകളിലെ വിദ്യാര്ത്ഥികള് സംശയ നിവാരണത്തിനും ഡിജിറ്റല് ക്ലാസ്സുകളുടെ തുടര്പ്രവര്ത്തനത്തിനും മാതൃകാ പരീക്ഷകള്ക്കുമായി രക്ഷകര്ത്താക്കളുടെ സമ്മതത്തോടെ 2020 ജനുവരി 1 മുതല് സ്‌കൂളുകളില് എത്തിച്ചേരുന്ന സാഹചര്യത്തില് സ്‌കൂള് തലത്തില് സ്വീകരിക്കേണ്ട മുന്കരുതല് സംബന്ധിച്ച വിശദമായ മാര്ഗ്ഗനിര്ദ്ദേശങ്ങൾ ചുവടെ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Click Here for the Guidelines
SSLC , +2 പരീക്ഷകള്‍ക്കുള്ള പൊതുവായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
വിദ്യാലയം തുറക്കുമ്പോള്‍
ഏറെക്കാലത്തെ അവധിക്ക് ശേഷം ഭാഗികമായി വിദ്യാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ജനുവരി 1 മുതല്‍ വിദ്യാലയത്തിലെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ വിദ്യാലയാധികൃതര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടാവും . വിദ്യാലയത്തിലെത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് സമ്മതപത്രം ശേഖരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നത് ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള സ്റ്റിക്കറുകള്‍ , പോസ്റ്ററുകള്‍ , സൂചനാ ബോര്‍ഡുകള്‍ എന്നിവ വിവിധയിടങ്ങളില്‍ പതിക്കണം എന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയയുന്നുണ്ട്. ഇതിന് അനുയോജ്യമായ ഏതാനും പോസ്റ്ററുകളും സമ്മതപത്രത്തിന്റെ മാതൃകയും ചുവടെ ലിങ്കുകളില്‍ നല്‍കുന്നു
- സമ്മതപത്രത്തിന്റെ മാതൃക ഇവിടെ
- Click Here for Posters
- Click Here for School Re-opening Guidelines
SPARK Video Tutorials
സ്പാര്‍ക്കില്‍ നടത്തേണ്ടന വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി സ്പാര്‍ക്ക് തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകള്‍ വിവിധ കാലഘട്ടങ്ങളിലായി https://www.info.spark.gov.in എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രധാന വീഡിയോ ട്യൂട്ടോറിയലുകള്‍ ചുവടെ
- Aided സ്കൂളിലെ ജീവനക്കാരെ സ്പാര്‍ക്കില്‍ Transfer ചെയ്യുന്നതും പുതിയ വിദ്യാലയത്തില്‍ Join ചെയ്യുന്നതും ഇവിടെ
- Aided വിദ്യാലയങ്ങളിലെ ജീവനക്കാരുടെ Increment സ്പാര്‍ക്കില്‍ നല്‍കുന്ന വിധം ഇവിടെ
- എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്ക് Promotion സ്പാര്‍ക്കില്‍ നല്‍കുന്ന വിധം ഇവിടെ
- എല്ലാ ജീവനക്കാര്‍ക്കും സ്പാര്‍ക്കില്‍ Individual Login സാധിക്കുന്നത് വിശദീകരിക്കുന്ന വീഡിയോ ഇവിടെ
- പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഗവണ്മെന്റ് ജീവനക്കാര്‍ക്ക് സ്പാര്‍ക്കില്‍ PEN NUMBER തയ്യാറാക്കുന്ന വിധം ഇവിടെ
- പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്ക് സ്പാര്‍ക്കില്‍ PEN NUMBER തയ്യാറാക്കുന്ന വിധം ഇവിടെ
- GPF NRA Withdrawl/ Conversion സ്പാര്‍ക്കില്‍ തയ്യാറാക്കുന്ന വിധം ഇവിടെ
- സ്പാര്‍ക്കില്‍ Password Reset ചെയ്യുന്ന വിധം ഇവിടെ
- DSC (Digital Signature Certificate) ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവിധം ഇവിടെ
- DSC (Digital Signature Certificate) വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവിധം ഇവിടെ
- Undertaking( Excess Salary) സ്പാര്‍ക്കില്‍ അപ് ലോഡ് ചെയ്യുന്ന വിധം ഇവിടെ
- Temporary Employees Registration സ്പാര്‍ക്കില്‍ ചെയ്യുന്നത് ഇവിടെ
ICT ക്ലാസ് 10- വിവര സഞ്ചയം - ഒരാമുഖം- വീഡിയോ ട്യൂട്ടോറിയലുകള്‍
പത്താം ക്ലാസിലെ എട്ടാം അധ്യായം വിവര സഞ്ചയം - ഒരാമുഖം എന്ന പാഠഭാഗത്തിന് സഹായകരമായ ഏതാനും വീഡിയോകൾ ചുവടെ ലിങ്കുകളിൽ ലഭ്യമാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രയിനര്‍ കൂടിയായ മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി