Friday, 19 March 2021

Anticipatory Income Tax Calculator 2021-22

2021-22 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി ഏകദേശം കണക്കാക്കി ഇതിനെ പന്ത്രണ്ടായി വിഭജിച്ച് ഏപ്രില്‍ മാസം വാങ്ങുന്ന ശമ്പളം മുതല്‍ കിഴിവ് നടത്തേണ്ടതുണ്ട്. പേ റിവിഷന് അനുസരിച്ച് തയ്യാറാക്കിയ പുതിയ Anticipatory Income Tax Calculator ആണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്. ശ്രീ സുധീര്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിപ്പിക്കാവുന്ന രണ്ട് വേര്‍ഷനുകള്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ പേ റിവിഷന്‍ , DA അരിയര്‍ തുകകളെ 10E ഉപയോഗിച്ച് കണക്കാക്കാനും ഇതില്‍ സാധിക്കും. 2021-22 സാമ്പത്തിക വര്‍ഷത്തെ Anticipatory Income Tax പേ റിവിഷന് ശേഷമുള്ള പുതിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കി ഇതിന്റെ സ്റ്റേറ്റ്‍മെന്റ് പ്രിന്റെടുത്ത് നല്‍കി അതിന്റെ അടിസ്ഥാനത്തില്‍ ആദ്യമാസം മുതല്‍ ടാക്‍സ് പിടിക്കേണ്ടതാണ്. വിശദാംശങ്ങള്‍ ഈ ടാക്സ് കാല്‍കുലേറ്ററിലെ Notes Sheetല്‍ വിശദീകരിച്ചിട്ടുണ്ട്

Click Here to Download Easy Tax Anticipatory Income Tax Calculator (Ubuntu)

Click Here to Download Easy Tax Anticipatory Income Tax Calculator (Windows)

Sunday, 14 March 2021

How to Update 11th Pay Revision on Spark

ജീവനക്കാരുടെ പതിനൊന്നാമത്  ശമ്പളപരിഷ്‌കരണം സ്പാർക്കിൽ നൽകാനുള്ള മൊഡ്യൂൾ  അപ്‌ഡേഷനായി  . പതിനൊന്നാമത് ശമ്പളപരിഷ്‌കരണം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപായി 01/ 07/ 2019 മുതലുള്ള സർവീസ് ഹിസ്റ്ററി കറക്റ്റ് ആണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം.അതിനുശേഷം മാത്രം  അപ്ഡേറ്റ് ചെയ്യുക ,തെറ്റ് വരുകയാണെകിൽ ക്യാൻസൽ നൽകി വീണ്ടും അപ്ഡേറ്റ് ചെയ്യാവുന്നതുമാണ്.

Salary Matters- Pay Fixation –-11th Pay Revision- Pay Fixation – 11th Pay Revision ക്ലിക്ക് ചെയുക അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് നൽകാം അപ്പോൾ തൊട്ടു താഴെ സെലക്ട് ചെയ്ത   ബിൽ ടൈപ്പിൽ ഉള്ള ജീവനക്കാരുടെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ് .സൈഡിൽ ആയി സെലക്ട് എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക.

വലതു വശത്തു  Present Salary details,Old Service history details,New Service history details എന്നിവ കാണാൻ കഴിയുന്നതാണ്.എല്ലാം ശരിയാണ് എന്ന്  ഉറപ്പു വരുത്തണം സർവീസ്  ബുക്ക്  വച്ച് വേണം അപ്‌ഡേഷൻ നടത്തേണ്ടത് ശേഷം താഴെ ആയി കാണുന്ന update revised pay എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .ഇപ്പോൾ പുതിയ പേ റിവിഷൻ അപ്ഡേറ്റ് ആയി കഴിഞ്ഞു..01/ 07/ 2019 മുതൽ ഉള്ള സർവീസ് ഹിസ്റ്ററിയും ഓട്ടോമാറ്റിക് അപ്ഡേറ്റ് ആകുന്നതാണ്.

പുതിയ സാലറി അപ്ഡേറ്റ് ആയോ എന്ന് പരിശോധിക്കുന്നതിനായി Salary Matters-Changes in the month-Present Salary ക്ലിക്ക് ചെയുക .അതിൽ എംപ്ലോയീ സെലക്ട് ചെയുക GO നൽകുക ഇവിടെ പുതിയ നിരക്കിലുള്ള പേ ,ഡി എ ,HRA എന്നിവ അപ്ഡേറ്റ് ആയതായി കാണാവുന്നതാണ്.

How to Cancel Pay Revision Fixation

Salary Matters–Pay Fixation – 11th Pay Revision–Pay Fixation – 11th Pay Revision Cancellation എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് ചെയ്യുക പുതിയ പേ അപ്ഡേറ്റ് ചെയ്ത ജീവനക്കാരന്റെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ്.വശത്തു  ആയി കാണുന്ന സെലക്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക ഇവിടെ Present Salary details,Revised Service history details,Service history details എന്നിവ കാണാൻ കഴിയുന്നതാണ്.ഏറ്റവും താഴെ ആയി Revert pay fixation എന്ന് കാണാം അതിൽ ക്ലിക്ക് ചെയ്‌താൽ പഴയ പേയിലേക്ക് revert ആകുന്നതാണ്. സർവീസ്  ഹിസ്റ്ററിയും അതനുസരിച്ചു അപ്ഡേറ്റ് ആകുന്നതാണ്.

LSS USS 2021

April മാസം ഏഴാം തീയതി നടക്കുന്ന 2020-21 അധ്യയനവര്‍ഷത്തെ LSS/USS പരീക്ഷാ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായി. പരീക്ഷക്കായി കുട്ടികളുടെ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൈറ്റ് സജ്ജമായി. സ്കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച് 8 മുതല്‍ 19 വരെ നടത്തണം. ഇതിനായി വിദ്യാലയങ്ങള്‍ക്ക്  Username & Password അതത് എ ഇ ഒ തലത്തില്‍ തയ്യാറാക്കി നല്‍കും. സ്കൂള്‍ തല രജിസ്ട്രേഷന് സഹായകരമായ User Manual , Activity Calendar,Model Question Paper,Notification   തുടങ്ങിയവ  ചുവടെ ലിങ്കുകളില്‍
 

Thursday, 11 March 2021

LITTLE SCHOLAR എല്‍.എസ്.എസ് പഠന സഹായി

 


പാലക്കാട് ഡയറ്റ് എല്‍.പി.വിഭാഗം കുട്ടികള്‍ക്കായി തയാറാക്കിയ 

ലിറ്റില്‍ സ്കോളര്‍ പഠന സഹായി 

മലയാളം

പരിസരപഠനം

ഗണിതം

ഇംഗ്ലീഷ്