Sunday, 6 June 2021

STAFF STRENGTH & PERIOD DETAILS

വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് അനുവദിക്കാവുന്ന തസ്തികളും ഓരോ ക്ലാസിലും ഓരോ വിഷയത്തിനും നല്‍കേണ്ട പീരിയഡുകളും അധ്യാപക തസ്തികകളുടെ എണ്ണവും കണ്ടെത്തുന്നതിന് സഹായകരമായ ഒരു എക്സല്‍ ഫയലാണ് ചുവടെ ലിങ്കില്‍ നല്‍കിയിരിക്കുന്നത്. നിലവിലെ തസ്തിക നിര്‍ണ്ണയത്തിന് അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. തെറ്റുകള്‍ ഇല്ലാതെ തയ്യാറാക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് . ഇതില്‍ എന്തെങ്കിലും അപാകതകളോ തെറ്റുകളോ കണ്ടെത്തിയാല്‍ അറിയിക്കുക പരിശോധിച്ച് തിരുത്തലുകള്‍ വരുത്താം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി നല്‍കുക.

Click Here to Download the School Strength Details File

  • വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഡിവിഷനുകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  • ഡിവിഷനുകളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഭാ‍ഷാധ്യാപക തസ്ഥികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 
  • ഡിവിഷനുകള്‍ക്ക് എനുസരിച്ച് അനുവദിക്കാവുന്ന Core Subject തസ്തികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  • പുതിയ പാഠ്യപദ്ധതി ക്രമപ്രകാരം ഓരോ ക്ലാസിലും അനുവദിച്ച പീരിയഡുകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
 അഞ്ഞൂറിലധികം വിദ്യാര്‍ഥികളുള്ള UP സ്കൂളുകളിലും ഹൈസ്കൂളുകളിലും 5 പീരിയഡുകളുണ്ടെങ്കില്‍ ഒരു ഫിസിക്കല്‍ എഢ്യുക്കേഷന്‍ അധ്യാപകനെയും 200ല്‍ അധികം പെണ്‍കുട്ടികളുള്ള വിദ്യാലയങ്ങളില്‍ തുന്നല്‍ അധ്യാപകതസ്ഥികയും അനുവദിക്കാവുന്നതാണ്.

No comments:

Post a Comment