Monday, 26 July 2021

ജൂലൈ 27, എ.പി.ജെ. അബ്ദുൽ കലാം ഓര്‍മദിനം



കുട്ടികൾക്ക് കേൾക്കാന്‍ അയച്ചു കൊടുക്കാനായി 

 
ശബ്ദം:
സാജു. കെ.പി
((തിരൂർ ഉപജില്ലയിലെ ചെറിയ പറപ്പൂർ 
എ എംഎൽപി സ്കൂൾ അധ്യാപകൻ) 
  • ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു (2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). 
  • പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. 
  • തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.
  •  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്.  
  • പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായി അദ്ദേഹം.  
2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ  ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രമാണം:APJ Abdul Kalam speech.ogg
       അബ്ദുൽ കലാം പ്രഭാഷണത്തിനിടെ 2014

Sunday, 18 July 2021

ജൂലൈ 21 ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തിൽ പ്രദർശിപ്പിക്കാനായി  ചില വീഡിയോകൾ

അപ്പോളോ 11 മുതൽ 17 വരെയുള്ള മുഴുവൻ ചാന്ദ്രയാത്രകൾ, ഇന്ത്യയുടെ ചാന്ദ്രയാൻ..........

 

 
A movie to be shown at schools on Moon Day

ചാന്ദ്ര ദിനം ക്വിസ് 2020


https://drive.google.com/file/d/1bmdS8eLokvUOzg4JdNI4YQPDsKtjHTEc/view?usp=sharing
ചാന്ദ്ര ദിനം ക്വിസ് 2020
(തയാറാക്കി അയച്ചു തന്നത്
ശ്രീമതി. തസ്നിം ഖദീജ. 
എം, ജി.എല്‍.പി.എസ് കാരാട്,  മലപ്പുറം ജില്ല)

Wednesday, 7 July 2021

അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം

 അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും ജോലിയിൽ പ്രവേശിക്കാം. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം. ജൂലൈ 15 മുതൽ ഇവർക്ക് ജോലിയിൽ പ്രവേശിക്കാം.

സർക്കാർ വിദ്യാലയങ്ങളിൽ നിയമന ഉത്തരവ് ലഭിച്ച 2828 പേരിൽ ഹയർ സെക്കൻഡറി അധ്യാപക (ജൂനിയർ) വിഭാഗത്തിൽ 579 പേരും സീനിയർ വിഭാഗത്തിൽ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തിൽ 224 പേരുമുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക തസ്തികയിൽ മൂന്നു പേരും ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 501 പേരും യു.പി സ്‌കൂൾ ടീച്ചർ  വിഭാഗത്തിൽ 513 പേരും എൽ.പി സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 709 പേരും  മറ്റ് അധ്യാപക തസ്തികകളിൽ 281 പേരും ഉൾപ്പെടുന്നു.
നിയമന ശുപാർശ ലഭിച്ച 888 തസ്തികളിൽ ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 213 പേരും യു.പി.സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 116 പേരും എൽ.പി സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 369 പേരും മറ്റ് അധ്യാപക തസ്തികകളിൽ 190 പേരും ജോലിയിൽ പ്രവേശിക്കും.
സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 2019-20 വർഷത്തെ സ്റ്റാഫ് ഫിക്‌സേഷൻ തന്നെ 2021-22 വർഷത്തിലും തുടരും. 2021-22 അധ്യയന വർഷം എയ്ഡഡ് സ്‌കൂളുകളിൽ റഗുലർ തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ജൂലൈ 15 മുതൽ മാനേജർമാർക്ക് നിയമനം നടത്താം. വിദ്യാഭ്യാസ ഓഫീസർമാർ ഒരു മാസത്തിനുള്ളിൽ  ഈ നിയമന അംഗീകാര ശുപാർശകൾ തീർപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇവിടെ

Saturday, 3 July 2021

ബേപ്പുർ സുൽത്താൻ അനുസ്മരണം സ്കൂളുകളിൽ

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംസ്ഥാനത്തെ സ്കൂളുകളിൽ വ്യത്യസ്തങ്ങളായ പരിപാടികളോടെ ആചരിച്ചു.  മെൻഡേഴ്സിനു ലഭിച്ച ചില ചിത്രങ്ങൾ


ബഷീറും പാത്തുമ്മയൂം പിന്നെ ആടും

ഓര്‍മ്മയിലെ ബഷീര്‍


ജൂലൈ 5  വൈക്കം മുഹമ്മദ് അനുസ്മരണ ദിനത്തില്‍ സ്കൂള്‍ അസംബ്ലിയില്‍ കേപ്പിക്കാവുന്ന വളരെ മനോഹരമായ ആഡിയോ 
ശബ്ദം: K.P.Saju tr. Amlps cheriyaparappur
 Tirur Malappuram


ഒരേ സമയം അനേകം പേര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍  ഡൌന്‍ലോഡാകാന്‍ പ്രയാസം നേരിടാം, എങ്കില്‍ മറ്റു സമയങ്ങളില്‍ ശ്രമിക്കുക