
MODEL EXAM QUESTION PAPER
ഒന്നാം ടേമിൽ വിനിമയം ചെയ്ത യൂണിറ്റുകൾ, അവയിലെ പഠനനേട്ടങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി എൽ എസ് എസ് പരീക്ഷയുടെ ചോദ്യപേപ്പർ മാതൃകയിൽ തയാറാക്കിയവയാണിവ. ഈയാഴ്ചയിൽ തന്നെ ഇവ കുട്ടികളിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
സൂചന (1) - ഡിസാസ്റ്റർ മാനേജ്‌മെന്റ് ഉത്തരവ് നമ്പർ 109/2022/ഡി.എം.ഡി. തീയതി 4/2/2022 പ്രകാരം
സൂചന (2) - സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗരേഖ ഉത്തരവ് നമ്പർ 4485/2021/പൊ.വി.വ. തീയതി : 8/10/2021 പ്രകാരം
സൂചന (3) - എസ്.സി.ഇ.ആർ.ടി. പ്രസിദ്ധീകരിച്ച അക്കാദമിക മാർഗ്ഗരേഖ
പ്രീ പ്രൈമറി ക്ലാസുകളും, 1 മുതൽ9 വരെയുളള ക്ലാസുകളും 2022 ഫെബ്രുവരി 14 മുതൽ ഓഫ്‌ലൈനായി ആരംഭിക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു.
മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ വന്ന് അദ്ധ്യയനം നടത്തുന്നത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസ്സുകൾ തുടരാവുന്നതാണ്.
10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്.
ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.
ഫെബ്രുവരി 21 മുതൽ സ്‌കൂൾ സമയം രാവിലെ മുതൽ വൈകുന്നേരം വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.
10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരി 28 ന് അകം പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തേണ്ടതും തുടർന്ന് റിവിഷൻ പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതുമാണ്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.
പാലക്കാട് DIETൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ SSLC ബയോളജി പഠന സഹായി
കേരളത്തിലെ ഏറ്റവും വലിയ അധ്യാപക നവമാധ്യമ കൂട്ടായ്മയായ മെന്റേഴ്സ് കേരള സംഘടിപ്പിക്കുന്ന LSS-USS പരിശീലന പരിപാടിയിൽ നിങ്ങൾക്കും പങ്കാളികളാകാം. പരിശീലന ചുമതല വഹിക്കുന്ന അധ്യാപകര്‍ക്കും ഇത്തവണ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കും TELEGRAM INSTALL ചെയ്തശേഷം ചുവടെയുള്ള ലിങ്കിലൂടെ പ്രവേശിക്കാം.
TO JOIN LSS
https://t.me/mentorskerala_lss2022
TO JOIN USS
https://t.me/mentorskerala_uss2022
1. വിദ്യാലയത്തിന്റെ സ്കൂള്‍ വിക്കി ഐ.ടി എങ്ങനെ കണ്ടെത്താം
2. സ്കൂള്‍ വിക്കി പേജ് സെര്‍ച്ച് ചെയ്ത് എങ്ങനെ കണ്ടെത്താം
വിക്കി പേജില്‍ നമ്പറിംഗ്, ബുള്ളറ്റ് ഉപയോഗിച്ച് ക്രമീകരിക്കല്‍