കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ, വിശിഷ്യ പ്രൈമറി മേഖലയിലെ ഏറ്റവും വലിയ അധ്യാപക നവമാധ്യമ കൂട്ടായ്മയും ബ്ലോഗും ആയിട്ടുള്ള മെൻ്റേഴ്സ് കേരള മുൻവർഷങ്ങളിലെ പോലെ ഇത്തവണയും വളരെ വിപുലമായ പരിശീലനമാണ് SPACE വടകരയുടെ അക്കാദമിക പിന്തുണയോടെ അറിവുത്സവം 2021 എന്ന പേരിൽ എൽ.എസ്.എസ്- യു.എസ്.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് നൽകിയത്.
വളരെ മികച്ച ക്ലാസ്സുകൾ ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിക്കുകയും അവ റെക്കോർഡ് ചെയ്തു ബ്ലോഗിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളുടെയും കുട്ടികളിലേക്ക് എത്തിക്കുവാനും, ഒരു മാതൃകാ പരീക്ഷ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരിശീലനങ്ങളിൽ നേരിട്ടും അല്ലാതെയും പങ്കെടുക്കുകയും വിജയികൾ ആവുകയും ചെയ്ത മുഴുവൻ എല്ലാ കുഞ്ഞു മക്കളെയും MENTORS KERALA ഈ അവസരത്തിൽ അഭിനന്ദിക്കുന്നു....
ഒപ്പം ഈ പരിശീലനത്തിന് നേതൃത്വം നൽകിയ തസ്നിം ഖദീജ ടീച്ചർ (LSS ), രീഷ്മ ടീച്ചർ (USS), സ്പെയ്സ് വടകര ദിനില്‍ മാഷ്, സൌമ്യേന്ദ്രന്‍ കണ്ണംവെള്ളി, പൌലോസ് എന്നിവരെയും ഒപ്പം ഈ അറിവുത്സവം പരിശീലന പരിപാടിയിൽ പങ്കെടുത്ത് ക്ലാസുകൾ നയിച്ച വിവിധ ജില്ലകളിലെ പ്രഗത്ഭരായ അധ്യാപക സുഹൃത്തുക്കൾ എന്നിവർക്കും ഈ അവസരത്തിൽ മെന്റേസ് കേരളയുടെ നന്ദി രേഖപ്പെടുത്തുന്നു
ജതീഷ് തോന്നയ്ക്കൽ
Admin ,
MENTORS KERALA
Admin ,
MENTORS KERALA
No comments:
Post a Comment