15. ഉച്ചഭക്ഷണം- അപേക്ഷ ഫോം
PDF Format
Word Format
എൽ. പി വിഭാഗം അധ്യാപകർക്ക് മെയ്മാസത്തിൽ റസിഡൻഷ്യൽ പരിശീലനം നൽകാൻ തീരുമാനം. മൂന്നു ദിവസമാണ് റെസിഡൻഷ്യൽ പരിശീലനം. ഒരു ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിൽ റസിഡൻഷ്യൽ പരിശീലനവും മറ്റിടങ്ങളിൽ നോൺ റസിഡൻഷ്യൽ പരിശീലനവും നൽകും. താല്പര്യമുള്ള അധ്യാപകർക്ക് റെസിഡൻഷ്യൽ പരിശീലനത്തിലും മറ്റുള്ളവർക്ക് നോൺ റസിഡൻഷ്യൽ പരിശീലനത്തിലും പങ്കെടുക്കാവുന്നതാണ്.
റെസിഡൻഷ്യൽ പരിശീലനത്തിന് മുന്നോടിയായി ജില്ലാതലങ്ങളിൽ അധ്യാപക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ ചേരുകയും സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്യും. അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ 2022-23 അധ്യയനവർഷം ആരംഭിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും.
2022-23 അധ്യയന വർഷത്തെ അഡ്മിഷൻ /പ്രൊമോഷൻ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ
CHAPTER 5 DECIMAL FORMS/ ദശാംശ രൂപങ്ങൾ