Monday 2 May 2022

VACATION TRAINING MANAGEMENT SYSTEM 2022-23 SITE


LOGIN TRAINING MANAGEMENT SYSTEM 2022-23

 
 
സമ്പൂർണയിലും ട്രൈനിംഗ് മാനേജ്മെന്റ് സിസ്റ്റത്തിലും(TMS) പേര് ഇല്ലാത്തതിനാൽ  അധ്യാപകരെ  പരിശീലനത്തിന്റെ ഓൺലൈൻ അറ്റൻ‍ഡൻസിൽ ഉൾപ്പെടുത്താൻ കഴിയാത്ത പ്രശ്നമുണ്ടോ?
 
സമ്പൂർണയിലും ട്രൈനിംഗ് മാനേജ്മെന്റ് സിസ്റ്റത്തിലും(TMS) പേര് ഉൾപ്പെടുത്തുന്ന വിധം

സമ്പൂർണയിൽ ലോഗിൻ ചെയ്ത് Data collection ടാബിൽ ക്ലിക്ക് ചെയ്ത് പെൻ നമ്പർ കൊടുത്ത് സെർച്ച് ചെയ്യുക.
വരുന്ന ജാലകത്തിൽ   മാർക്ക് ഫീൽഡിൽ (Mandatory feilds) വിവരങ്ങൾ ഉൾപ്പെടുത്തുക.
പേരും മറ്റു വിവരങ്ങളും നേരത്തെ ലഭ്യമായിട്ടുണ്ടെങ്കിൽ അത് മാറ്റേണ്ടതില്ല.

പെൻ നമ്പർ നല്കി സെർച്ച് ചെയ്തപ്പോൾ വിവരങ്ങൾ ഒന്നും കാണുന്നില്ല (Error Message) എങ്കിൽ New - Registration not in Spark ക്ലിക്ക് ചെയ്ത് PEN കൊടുത്ത് കീബോഡിലെ Tab key അമർത്തുക. വരുന്ന ജാലകത്തിൽ വിവരങ്ങൾ ഉൾപ്പെടുത്തുക. സേവ് ചെയ്യുക. ( Present service details , contact details, Adl information എന്നീ ജാലകങ്ങൾ പൂരിപ്പിക്കാനുണ്ട്).

പെൻ കൊടുത്ത് സെർച്ച് ചെയ്യുമ്പോൾ വേറെ സ്ഥാപനത്തിലാണ് എന്ന മെസേജ് കാണുകയാണെങ്കിൽ
മാസ്റ്റര്‍ ട്രൈയ്നറെ  അറിയിക്കുക.

പെൻ നമ്പർ ഇല്ലാത്തവർ ആ പെൻ ഫീൽഡ് പൂരിപ്പിക്കേണ്ടതില്ല. ബാക്കി വിവരങ്ങൾ കൊടുത്ത് സേവ് ചെയ്യുക.

സമ്പൂർണയിൽ പേര് ഉൾപ്പെടുത്തികഴിഞ്ഞാൽ kite.kerala.gov.in സൈറ്റിലെ Services ക്ലിക്ക് ചെയ്ത് Training Management System എടുക്കുക. സമ്പൂർണ ലോഗിൻ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് Registration ക്ലിക്ക് ചെയ്യുക. SYNC Employee data from Sampoorna എന്നതിൽ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment