തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി/ ടെക്നിക്കൽ ഹയർ സെക്കൻഡറി/ ആർട്ട് ഹയർ സെക്കൻഡറി സേ/ ഇംപ്രൂവ്മെൻറ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. അപേക്ഷകൾ പിഴയില്ലാതെ പരീക്ഷ എഴുതിയ സ്കൂളിൽ ഈ മാസം 29വരെയും സൂപ്പർ ഫൈനോടെ 30 വരെയും സമർപ്പിക്കാം. വിജ്ഞാപനം http://www.dhsekerala.gov.in/ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സേ പരീക്ഷക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പേപ്പറൊന്നിന് 500 രൂപയുമാണ് ഫീസ്. പ്രാക്ടിക്കൽ പരീക്ഷക്ക് 25 രൂപയും സർട്ടിഫിക്കറ്റിന് 40 രൂപയും ഫീസടക്കണം. ഗൾഫിലെ പരീക്ഷാർഥികൾക്ക് ഗൾഫിൽ അനുവദിച്ച കേന്ദ്രത്തിലോ വിദ്യാർഥി പഠിച്ച വിഷയം/ വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും പരീക്ഷ കേന്ദ്രത്തിലോ പരീക്ഷ എഴുതാം.
Friday, 26 May 2023
പ്ലസ്ടു സേ പരീക്ഷ ജൂൺ 21 മുതൽ
Labels:
അറിയിപ്പുകള്
Subscribe to:
Post Comments (Atom)
No comments:
Post a Comment