2023-25 അധ്യയന വർഷം ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ,[TTC] (ഡി.എൽ.എഡ്) ജനറൽ വിഭാഗം പ്രവേശനത്തിനായി സർക്കാർ/എയ്ഡഡ്/അൺഎയ്ഡഡ് സ്ഥാപനങ്ങളിലേക്കും, ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (ഡി.എൽ.എഡ്) ഹിന്ദി അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഗവൺമെന്റ് അൺ എയ്ഡഡ് സ്ഥാപനങ്ങളിലേയ്ക്കും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോമിന്റെ മാതൃകയും വിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലും https://www.education.kerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്. ഹിന്ദി അറബിക്, ഉറുദു, സംസ്കൃതം എന്നി ഭാഷാ കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷകൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിലും ഡി.എൽ.എഡ് ജനറൽ വിഭാഗം പ്രവേശനത്തിനുള്ള അപേക്ഷകൾ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലും നൽകണം.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20 വൈകുന്നേരം അഞ്ചു മണി.
No comments:
Post a Comment