🔴 🔴
✅ 2023-24 വർഷം സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
✅ 4, 7 ക്ലാസുകളിൽ നേടിയ ഗ്രേഡിന്റെയും വരുമാനത്തിന്റെയും മറ്റ് പാഠ്യേതര പ്രവർത്തന മികവുകളുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷകൾ 4, 7 ക്ലാസുകളിലും സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ പഠിച്ചവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി പത്താം ക്ലാസ് വരെ പദ്ധതിയിൽ തുടരാം. പ്രതിവർഷം രൂ. 4500/- വീതം സ്കോളർഷിപ്പ് ലഭിക്കും.
✅ ആകെ 2200 വിദ്യാർഥികൾക്ക് സെലക്ഷൻ ലഭിക്കും. പട്ടികജാതിയിലെ ദുർബല വിഭാഗ വിദ്യാർഥികൾക്ക് *10 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
✅ കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
▪️ജാതി സർട്ടിഫിക്കറ്റ്
▪️വരുമാന സർട്ടിഫിക്കറ്റ്
▪️മുൻ വർഷത്തെ (4, 7) ഗ്രേഡ് സർട്ടിഫിക്കറ്റ്
▪️പാഠ്യേതര പ്രവർത്തനങ്ങളുടെ സർട്ടിഫിക്കറ്റുകൾ
▪️ആധാർ കോപ്പി
▪️പാസ്ബുക്ക് കോപ്പി
എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രധാനാധ്യപകർ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നൽകണം.
➡️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- 2023 നവംബർ 30
No comments:
Post a Comment