Wednesday, 21 May 2025

പ്ലസ് ടു പരീക്ഷാ ഫലം മേയ് 22 ന്


പ്ലസ് ടു പരീക്ഷാ ഫലം മേയ് 22 ന് പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഓഫ് എക്സാമിനേഷൻസ് ഓഫീസ് അറിയിച്ചു. നേരത്തെ പരീക്ഷാഫലം മേയ് 21 വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിക്കും. 

പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് 

www.keralaresults.nic.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in എന്നിവ വഴി ഫലം പരിശോധിക്കാം. ഈ വെബ്‌സൈറ്റുകൾക്ക് പുറമെ PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. ഇത്തവണ 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയുമാണ് നടന്നത്. 


വിഎച്ച്എസ്ഇ ഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകൾ വഴി അറിയാം. ഇതിനുപുറമെ PRD Live മൊബൈല്‍ ആപ്പിലും പരീക്ഷാ ഫലം ലഭ്യമാകും.

______________________________

No comments:

Post a Comment