Saturday, 24 May 2025

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രവർത്തനങ്ങൾ

  •  സ്കൂൾ പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കണം 
  • സംസ്ഥാന പ്രവേശനോത്സവത്തിന്റെ തത്സമയ സംപ്രേഷണം എല്ലാസ്കൂളുകളിലും വെക്കണം 
  • ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മെയ്‌ 31ന് മുമ്പ് വാങ്ങിക്കണം 
  • ഫിറ്റ്നസ് ഇല്ലാത്ത ക്ലാസ്സ്‌ റൂമുകളിൽ ക്‌ളാസുകൾ നടത്താൻ പാടില്ല 
  • സ്കൂൾ ക്ലീനിങ് മെയ്‌ 27 ന് മുമ്പ് പൂർത്തിയാക്കണം 
  • കുടിവെള്ളം ടെസ്റ്റിംഗ് നടത്തി പോരായ്മകൾ പരിഹരിക്കണം. ഒരു കോപ്പി AEO ഓഫീസിൽ ഏൽപ്പിക്കണം 
  • സ്കൂളുകൾ ഭിന്നശേഷി സൗഹൃദം ആക്കണം 
  • ഭിന്ന ശേഷി കുട്ടികൾക്ക് താഴത്തെ നിലയിൽ ക്ലാസ് കൊടുക്കണം 
  • പണി നടക്കുന്ന സ്കൂളുകൾ സുരക്ഷക്കായി വേണ്ട മുൻകരുതലുകൾ എടുക്കണം 
  • സ്കൂൾ പരിസരത്തെ മറ്റു ബോർഡുകൾ നീക്കം ചെയ്യണം 
  • സ്കൂളിനടുത്തു റോഡിൽ ട്രാഫിക് സിഗ്നൽ ബോർഡ് സ്ഥാപിക്കണം
  • സീബ്ര ലൈൻ ഇല്ലെങ്കിൽ വരക്കുന്നതിന് അധികൃതരുമായി സംസാരിച്ച് സംവിധാനങ്ങൾ ഒരുക്കണം 
  • കോമ്പൗണ്ടിലുള്ള വെള്ളക്കെട്ടുകൾക്ക് മതിലുകൾ സ്ഥാപിക്കണം 
  • അപകടകരമായ മരങ്ങൾ, കൊമ്പുകൾ വെട്ടിമാറ്റുക
  • ലഹരിവിരുദ്ധബോർഡുകൾ കൃത്യമായി കാണുന്ന രീതിയിൽ സ്കൂളിൽ സ്ഥാപിക്കുക 
  • kseb ലൈൻ clear ആക്കുക - വേണ്ട ഇടപെടലുകൾ KSEB ഓഫീസുമായി ബന്ധപ്പെട്ട് നടത്തുക 
  • വാഹനങ്ങളുടെ ഫിറ്റ്നസ്, ഡ്രൈവേഴ്സ്, ആയമാരുടെ ഡീറ്റൈൽസ്, ട്രാക്ക് /ലൈൻ.... എന്നിവ ഫയൽ ആക്കുക 
  • വാഹന ബ്ലോക്ക്‌ സ്കൂളിന് മുൻവശം ഇല്ലാതെ സൂക്ഷിക്കുക. പോലീസുമായി സംസാരിച്ച് വേണ്ട മുൻകരുതലുകൾ എടുക്കുക 
  • സ്കൂൾ സമയങ്ങളിൽ കുട്ടികളെ ഗേറ്റിന് പുറത്തേക്ക് വിടരുത്  
  • സ്കൂൾ തുടങ്ങിയിട്ടും കുട്ടികൾ എത്തിയിട്ടില്ലെങ്കിൽ രക്ഷിതാക്കളെ വിവരം അറിയിക്കുക 
  • PTA, SMC, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ മീറ്റിങ്ങുകൾ വിളിച്ചുകൂട്ടി സഹായം തേടണം 
  • ശുചിത്വ വിദ്യാലയം- സ്കൂളിൽ യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കുക 
  • പാചകപ്പുര, പത്രങ്ങൾ വൃത്തിയാക്കുക 
  • കുക്ക്മാർക്ക് ഹെൽത്ത്‌ കാർഡ് വാങ്ങിക്കണം. ഒരു കോപ്പി എ.ഇ.ഒ ഓഫീസിൽ NM സെക്ഷനിൽ നൽകുക 
  • സ്കൂൾ കോമ്പൗണ്ടിന്റെ എല്ലാമുക്കിലും സന്ദർശിക്കുക. അപകടകരമായി ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തുക 
  • ജനജാഗ്രത സമിതി യോഗം ചേരണം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക
  • പഠനസമയത് സ്കൂളുകളിൽ മീറ്റിങ്ങുകൾ ചേരരുത്. Staff, PTA, SRG,.... എല്ലാ മീറ്റിങ്ങുകളും പഠന സമയം കഴിഞ്ഞു മാത്രമേ നടത്താവൂ 
  • വനമേഖലയിൽ എല്ലാ കുട്ടികളെയു ഒരുമിച്ച് കൊണ്ടു പോകുക. രേഖാമൂലം അറിയിപ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നൽകുക 
  • ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മോക്ക് ഡ്രിൽ, മറ്റു പരിശീലനങ്ങൾ നൽകുക 
  • പ്രകൃതി ദുരന്തങ്ങളെ ക്കുറിച്ച് സ്കൂൾ ഗ്രൂപ്പുകളിൽ അറിയിപ്പ് നൽകുക 
  • ഓഫീസുകളുടെലാൻഡ്‍ഫോൺ പ്രവർത്തനക്ഷമമാക്കുക 
  • IT ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുക 
  • എല്ലാ അധ്യാപകരും ട്രൈനിങ്ങിൽ പങ്കെടുക്കുന്നു എന്നുറപ്പാക്കുക. കോഴ്സുകളിൽ വരാത്തവരിൽ നിന്നും നോട്ടീസ് കൊടുത്തു എക്സ് പ്ലനേഷൻ വാങ്ങി വെക്കുക 
  • ഡ്രൈവേഴ്സ് മീറ്റിംഗ് വിളിക്കുക 
  • സ്കൂൾ പ്രവേശനോത്സവത്തിന് വിശദമായ യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കുക 
  • 10/06/2025 ന് sixth working day.സമ്പൂർണ നേരെത്തെ അപ്ഡേറ്റ് ചെയ്ത് സ്കൂളുകൾ കൺഫേം ചെയ്യണം.
  • എൽ.പി അറബിക് പ്രത്യേകം ശ്രദ്ധിക്കണം 
  • അധ്യാപകരുടെ ഡീറ്റെയിൽസ് സമ്പൂർണയിൽ എന്റർ ചെയ്യണം
  • ത്രിവേണിയിൽ നിന്നും സ്കൂൾ നോട്ട്ബുക്കുകൾ എടുക്കാൻ ശ്രദ്ധിക്കുക 
  • ഫേസ് ആപ്പ് വരുന്നു, DEO മാർക്ക് ചാർജ് കൊടുക്കുന്നതാണ്.
  • സ്കൂൾ ഓപ്പൺ സർക്കുലർ, സ്റ്റാഫ് fixation സർക്കുലർ എന്നിവ വായിച്ചു വ്യക്തത വരുത്തണം 
  • റാബിസ് വിഷബാധ - പഞ്ചായത്തിലേക്ക് കത്തെഴുതുക 
  • ഫിറ്റ്നസ് - റിന്യൂവലിന് - AE യും പുതിയത് AXE ആണ് നൽക്കേണ്ടത് 
  • സ്കോളർഷിപ്പ് രജിസ്റ്റർ സൂക്ഷിക്കണം. കിട്ടിയവർ, കൊടുത്തവർ, സ്കോളർഷിപ്പ് ഇനിയും കിട്ടാൻ ബാക്കിയുള്ളവർ എന്നീ കണക്കുകൾ ഉണ്ടാകണം. സ്കോളർഷിപ്പ് വിതരണ രജിസ്റ്റർ വേണം
  • ഹരിത മിഷൻ - പച്ചത്തുരുത്ത് നടപ്പിലാക്കണം. സ്ഥലമുള്ള സ്കൂളുകളുടെ list കൊടുക്കണം 
  • മേല്പറഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്

No comments:

Post a Comment