Thursday, 5 June 2025

പ്രധാനാധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്


പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകർക്ക് പ്രധാനാധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റ ത്തിനായി പരിഗണിക്കപ്പെടുവാൻ സർക്കാർ വിദ്യാലയങ്ങളിലെ ഹൈസ്കൂൾ അധ്യാപകർക്ക് താഴെപ്പറയുന്ന യോഗ്യതകളാണ് സ്പെഷ്യൽ റൂളിൽ നിശ്ചയിച്ചിട്ടുള്ളത്.


1. അംഗീകൃത സർവ്വകലാശാലയുടെ ബിരുദം
2. അംഗീകൃത സർവ്വകലാശാലയുടെ ബി.എഡ്/ബി.റ്റി/എൽ.റ്റി
3. 12 വർഷത്തെ തുടർച്ചായായ ഗ്രേഡ് സർവ്വീസ് പൂർത്തിയായിരിക്കണം.
4. കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ നടത്തുന്ന അക്കൗണ്ട് ടെസ്റ്റ് ലോവർ & കെ.ഇ.ആർ ടെസ്റ്റ് വിജയിച്ചിരിക്കണം.

സ്ഥാപന മേധാവികൾ സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകർക്ക് മുകളിൽ പ്രസ്താവിച്ച യോഗ്യതകൾ ഉണ്ടായെന്ന് സേവനപുസ്തകം പരിശോധിച്ച് ഉറപ്പാക്കിയശേഷം മാത്രമേ സ്ഥാനക്കയറ്റം ലഭിച്ച ലാവണത്തിലേക്ക് വിടുതൽ ചെയ്യുവാൻ പാടുള്ളൂ.


(സ്ഥാനക്കയറ്റം ലഭിച്ചവർ അവരുടെ പേര് , പെൻ , സ്കൂളിന്റെ പേര് ഉൾപെട്ട സീൽ നിർമ്മിക്കുക.)
(Digital Signature ഇല്ലാത്തവർ ഉടനെ എടുക്കുക.)
വിടുതൽ ഉത്തരവ് കൈപറ്റി സ്ഥാനക്കയറ്റം ലഭിച്ച ലാവണത്തിൽ ചാർജ്ജ് എടുക്കുകയും. കേരള ഫിനാൻഷ്യൽ കോഡ് പാർട്ട് 1 അദ്ധ്യായം 5 ചട്ടം 93 (എ) പ്രകാരം ആർ.റ്റി.സി (റിപ്പോർട്ട് ഓഫ് ട്രാൻസ്ഫർ ഓഫ് ചാർജ്ജ് ) അനുസരിച്ച് സ്ഥാപനത്തിന്റെ ചാർജ്ജ് എടുക്കുകയും കൈമാറുകയും ചെയ്യാവുന്നതാണ്.
സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകരുടെ ക്രമ നമ്പർ റിപ്പോർട്ട് ഓഫ് ട്രാൻസ്ഫർ ഓഫ് ചാർജ്ജിന്റെ (ആർ.റ്റി.സി) മുകൾഭാഗത്ത് രേഖപ്പെടുത്തേണ്ടതാണ്. ആർ.ടി.സി യിൽ വിടിന്റെ മേൽവിലാസവും, വ്യക്തിഗത ടെലിഫോൺ നമ്പരും താഴെയായി രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രസ്തുത ആർ.ടി.സി കൾ എ.ജി , ഡി.ജി. ഇ , ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർ , ജില്ലാവിദ്യാഭ്യാസ ഓഫീസർമാർ , സബ്ട്രഷറി എന്നിവർക്ക് ലഭ്യമാക്കേണ്ടതാണ്.

ശ്രദ്ധിക്കുക.

സ്പാർക്കിൽ നിന്ന് വിടുതൽ ആക്കുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും കൃത്യമാണ് എന്ന് ഉറപ്പിക്കുക. Name , Date of Birth , Retirement Date, Superannuation Date,Leave Account , etc...DDO ആയി Charge എടുത്തു കഴിഞ്ഞാൽ ഇത്തരം മാറ്റങ്ങൾ വരുത്താൻ InfoSpark നു മാത്രമെ കഴിയൂ.

Join Time എടുത്തിട്ടുണ്ട് എങ്കിൽ അത് കൃത്യമായി പഴയ ഓഫീസിൽ നിന്ന് Spark and Service Book ൽ ചേർക്കാൻ അറിയിക്കുക.
 

1. Spark (പഴയ ഓഫീസിൽ നിന്ന്)

Service Matters - Promotion/Grade/reversion - Enter Promotion Details(Non Gazetted) വഴി Promotion Details Entry നടത്തി

Service Matters Promotion/Grade/reversion-Relieve on Promotion with Transfer വഴി പഴയ ഓഫീസിൽ നിന്ന് *Relieve* ചെയ്യുക.
*Service Matters - Promotion/Grade/reversion - Join on Promotion with Transfer* വഴി പുതിയ ഓഫീസിൽ ജോയിൻ ചെയ്യുക.


2. BiMS


BiMS Login Page ൽ കാണുന്ന Services - DSC Registration / Renewal എന്നതിൽ  Click  ചെയ്ത് വിവരങ്ങൾ നൽകി  Register  ചെയ്ത് ലഭികുന്ന DSC Registration Report Treasury  യിൽ നൽകി  Update ചെയ്യിക്കുക Treasury Update  ചെയ്തതിനു ശേഷം Spark ൽ  Individual Login  ചെയ്ത്

Prof/Admin - New Registration/Renewal of DSC എന്നതിൽ DSC Update ചെയ്യുക.
ശേഷം Service Matters - Take Charge of DDO  വഴി DDO Charge എടുക്കുക.

No comments:

Post a Comment