Thursday, 14 May 2026

SSLC RESULT 2026 വാട്ട്സ് ആപ്പ് വഴി അറിയാം.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം നടന്നാലുടൻ വാട്ട്സ് ആപ്പ് വഴി എസ്.എസ്.എൽ.സി ഫലം അറിയാം. കേരള സംസ്ഥാന ഐ. ടി. മിഷന്റെ സഹകരണത്തോടെ പരീക്ഷാ ഭവൻ ആരംഭിച്ച ഈ സേവനം ഉപയോഗിച്ച് ഏതൊരു സ്മാർട്ട്ഫോൺ ഉപഭോക്താവിനും വാട്ട്സ് ആപ്പ് വഴി SSLC ഫലം PDF ആയി ലഭ്യമാകും.

  • ഗ്രാമ-നഗര ഭേദമില്ലാതെ ഏത് വിദ്യാർഥിക്കും ഈ സൗകര്യം ഉപയോഗിക്കാം.
വാട്ട്സ് ആപ്പ് സേവനം ഉപയോഗിക്കേണ്ട വിധം:-
  • ഘട്ടം 1 - വാട്ട്സ് ആപ്പ് റിസൾട്ട് സേവന നമ്പർ +91 91886 19958 സേവ് ചെയ്യുക.
  • ഘട്ടം 2 - ഈ നമ്പറിലേക്ക് "RESULT" എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയയ്ക്കുക
  • ഘട്ടം 3 - ഓട്ടോമേറ്റഡ് സിസ്റ്റം ആവശ്യപ്പെടുമ്പോൾ  രജിസ്ടർ നമ്പർ (Reg. No) നൽകുക.
  • ഘട്ടം 4 - ജനന തീയതി (DoB) YYYY-MM-DD ഫോർമാറ്റിൽ നൽകുക. (ഉദാ: 2010-08-04).
  • ഘട്ടം 5 - വിശദമായ SSLC ഫലം PDF രൂപത്തിൽ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭിക്കും
വാട്ട്സ് ആപ്പ് സേവനത്തിന്റെ സവിശേഷതകൾ:-
  • വാട്ട്സ്ആപ്പ് ഉള്ള ഏതൊരു ഫോണിലും ഉപയോഗിക്കാം.
  • ഫലം PDF ആയി ലഭിക്കും — പ്രിന്റ് ചെയ്ത് ഉപയോഗിക്കാം.
  • ഫല പ്രഖ്യാപനത്തിനു ശേഷം 24x7 ഈ സേവനം ലഭ്യമാണ്.
  • രജിസ്ട്രേഷൻ നമ്പറും ജനന തീയതിയും മാത്രം മതി ഫലം അറിയാൻ  ലളിതമായ നടപടിക്രമം.

No comments:

Post a Comment