1. അമ്മയോടൊപ്പം
ടീച്ചിംഗ് മാന്വല്‍ പവര്‍പോയിന്റ് രൂപത്തില്‍ തയാറാക്കിയത്
PENCIL MODULE DOWNLOAD
കണ്ണന്റെ അമ്മ കവിത കേൾക്കാം
കവിത 2
കവിത വീഡിയോ
പുതുശ്ശേരി ഗവണ്മെന്റ് യു.പി സ്കൂള്‍ അദ്ധ്യാപകൻ
സൗമ്യേന്ദ്രന് കണ്ണം വെള്ളി
തയ്യാറാക്കിയ പ്രത്യേക ടീച്ചിങ് മൊഡ്യൂൾ
1934 ജനുവരി 22ന് തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി
പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ
സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം
എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്.
സംസ്ഥാന വനിതാ കമ്മീഷന്റെ
അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്
സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക്
നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.
സുഗതകുമാരി ടീച്ചറെക്കുറിച്ച് വീഡിയോ
അയച്ചു തന്നത് :
Musina .P, Amlps Karuthedath
Manjeri sub, Malappuram Dist
Sree krishna stories
കൃതികൾ
- മുത്തുച്ചിപ്പി (1961)
- പാതിരാപ്പൂക്കൾ (1967) (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി)
- പാവം മാനവഹൃദയം (1968)
- ഇരുൾ ചിറകുകൾ (1969)
- രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്)
- അമ്പലമണി (1981) (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം)
- കുറിഞ്ഞിപ്പൂക്കൾ (1987) (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്)
- തുലാവർഷപ്പച്ച (1990) (വിശ്വദീപം അവാർഡ്)
- രാധയെവിടെ (1995) (അബുദാബി മലയാളി സമാജം അവാർഡ്)
- കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്)
- ദേവദാസി
- വാഴത്തേൻ
പുരസ്കാരങ്ങൾ
വർഷം | കൃതിയുടെ പേര് | പുരസ്കാരം |
---|---|---|
1968 | പാതിരപ്പൂക്കൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
1980 | രാത്രിമഴ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം |
1982 | അമ്പലമണി | ഓടക്കുഴൽ പുരസ്കാരം |
1984 | അമ്പലമണി | വയലാർ അവാർഡ് |
2001 | ലളിതാംബിക അന്തർജ്ജനം അവാർഡ് | |
2003 | വള്ളത്തോൾ അവാർഡ് | |
2004 | കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് | |
2004 | ബാലാമണിയമ്മ അവാർഡ് | |
2006 | പത്മശ്രീ പുരസ്കാരം | |
പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് | ||
സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ് | ||
2009 | എഴുത്തച്ഛൻ പുരസ്കാരം | |
2013 | മണലെഴുത്ത് | 2012 ലെ സരസ്വതി സമ്മാൻ |
പാഠം തുടങ്ങാന്‍ പ്രയോജനപ്പെടുത്താവുന്ന ചിത്രങ്ങള്‍
keep it up
ReplyDeleteപ്രയോജനപ്രദം.കേരളത്തിലെ ഒരുപാട് ക്ലാസ് മുറികളില്‍ ജതീഷ് മാഷും മെന്റേഴ്സും എത്തുന്നു. നന്ദി.....
ReplyDeletethank u
ReplyDeletevery useful
ReplyDelete