Friday 8 July 2016

STANDARD 5 MALAYALAM UNIT 2

ക്യഷിമാഷ്
തെത്സുകോ കുറോയാനഗി
തെത്സുകോ കുറോയാനഗി - ടോട്ടോചാന്‍ എന്ന പുസ്തകത്തിന്‍റെ രചയിതാവ്

ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തഗ്രന്ഥമാണ് ടോട്ടോച്ചാന്‍ . ടോട്ടോചാന്‍ എന്ന വികൃതിയായ പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായി ടോട്ടോചാന്‍ ഈ അനുഭവകഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. 
ലോകമെമ്പാടുമുള്ള വായനക്കാര്‍ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തില്‍ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റര്‍ തന്റെ ടോമോ എന്ന സ്‌കൂളില്‍ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളില്‍ ടോട്ടോചാന്‍ ഒരു പഠനവിഷയമാണ്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല മുതിര്‍ന്നവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം 

ചില ഭാഗങ്ങള്‍

''ടോട്ടോ, ഇനി നീ ഈ സ്‌കൂളിലെ കുട്ടിയാണ്.'' മാസ്റ്ററുടെ ആ വാക്കുകള്‍ കേട്ട നിമിഷം മുതല്‍ എങ്ങനെയെങ്കിലും അടുത്ത പ്രഭാതം വന്നെത്തിയാല്‍ മതിയെന്നായി ടോട്ടോചാന്. ഒരു പകലിന് വേണ്ടി ഇത്രയേറ ആഗ്രഹത്തോടെ അവള്‍ ഇന്നേവരെ കാത്തിരുന്നിട്ടില്ല. അതായിരുന്നു ടോട്ടോചാന്‍ എന്ന വികൃതിപ്പെണ്‍കുട്ടിയുടെ ഹൃദയം കവര്‍ന്ന റ്റോമോ വിദ്യാലയം. അവള്‍ക്കും അവളുടെ സഹപാഠികള്‍ക്കും പ്രിയങ്കരമായിത്തീര്‍ന്ന ഒരു പരിസരം. വേഷവിധാനത്തിനോ പാഠ്യപദ്ധതിക്കോ നല്‍തുന്നതിനേക്കാള്‍ വലിയ പരിഗണന, കുട്ടികള്‍ കഴിക്കേണ്ട സ്വാദിഷ്ടമായ ഉച്ചയൂണിന് നല്‍കിയിരുന്ന ഒരു ഹെഡ്മാസ്റ്റര്‍. അവിടെ അവര്‍ സംഗീതമഭ്യസിച്ചു. കായികമത്സരങ്ങളില്‍ പങ്കെടുത്തു. അവര്‍ക്കായി വേനല്‍ക്കാലത്ത് ക്യാമ്പുകള്‍ , ചൂടുനീരുറവകളിലേക്ക് യാത്രകള്‍, നാടകാവതരണം, തുറസ്സിലെ പാചകശാല അങ്ങനെയങ്ങനെ. . . . ചിലര്‍ പാട്ടുപാടാന്‍ സമര്‍ത്ഥരായിരുന്നു; ചിലര്‍ കായിക രംഗത്ത് വിദഗ്ധര്‍. എന്തിന്, വളര്‍ന്നു വരുന്ന ഒരു ഭൗതികശാസ്ത്രജ്ഞന്‍ പോലുമുണ്ടായിരുന്നു കൂട്ടത്തില്‍.

ഏവരും കടപ്പെട്ടിരിക്കുന്നത് ഒരാളോടാണ് ടോട്ടോചാനെ കാണുമ്പോഴെല്ലാം ''ദാ, നോക്ക് നേരായിട്ടും നീയൊരു നല്ല കുട്ട്യാ'' എന്ന് ഓര്‍മ്മിപ്പിച്ച സ്‌നേഹനിധിയും ഭാവനാശാലിയുമായ ഹെഡ്മാസ്റ്റര്‍ കൊബായാഷിയോട്. സംശയമില്ല. സമാനമായ പ്രോത്സാഹനവാക്കുകള്‍ തന്നെയാവും അദ്ദേഹം മറ്റ് വിദ്യാര്‍ത്ഥികളോടും പറഞ്ഞിരിക്കുക. മാസ്റ്ററുടെ സ്‌നേഹം കുട്ടികള്‍ക്ക് ആവേശഭരിതമായ ജീവിതത്തിന് വേണ്ട അസ്ഥിവാരമായിരുന്നു. അദ്ദേഹമുള്ള പള്ളിക്കൂടമോ അവര്‍ക്ക് വീട്ടില്‍ നിന്നകലെ ഒരു വീടും.

ഏവരും കടപ്പെട്ടിരിക്കുന്നത് ഒരാളോടാണ് ടോട്ടോചാനെ കാണുമ്പോഴെല്ലാം ''ദാ, നോക്ക് നേരായിട്ടും നീയൊരു നല്ല കുട്ട്യാ'' എന്ന് ഓര്‍മ്മിപ്പിച്ച സ്‌നേഹനിധിയും ഭാവനാശാലിയുമായ ഹെഡ്മാസ്റ്റര്‍ കൊബായാഷിയോട്. സംശയമില്ല. സമാനമായ പ്രോത്സാഹനവാക്കുകള്‍ തന്നെയാവും അദ്ദേഹം മറ്റ് വിദ്യാര്‍ത്ഥികളോടും പറഞ്ഞിരിക്കുക. മാസ്റ്ററുടെ സ്‌നേഹം കുട്ടികള്‍ക്ക് ആവേശഭരിതമായ ജീവിതത്തിന് വേണ്ട അസ്ഥിവാരമായിരുന്നു. അദ്ദേഹമുള്ള പള്ളിക്കൂടമോ അവര്‍ക്ക് വീട്ടില്‍ നിന്നകലെ ഒരു വീടും.

പുതിയ സ്‌കൂള്‍ ടോട്ടോചാന്റെ ഹൃദയത്തെ കീഴടക്കികളഞ്ഞിരുന്നു. എന്നും സ്‌കൂളില്‍ വരണം. അവധിയേ വേണ്ട. ആ സ്‌കൂളിലെ ക്ലാസ്മുറികള്‍ക്കുമുണ്ടായിരുന്നു പ്രത്യേകതകള്‍. ട്രയിനിന്റെ രൂപത്തിലായിരുന്നു അവിടെയുള്ള ക്ലാസ്മുറികള്‍. അതായിരുന്നു ടോട്ടോയെ ആദ്യമായി ആകര്‍ഷിച്ചതും, അവള്‍ക്ക് സ്‌കൂളിനോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിച്ചതും. അവളതിന് 'തീവണ്ടിപ്പള്ളിക്കൂടം' എന്നു പേരിട്ടു. വേറെയുമുണ്ടായിരുന്നു റ്റോമോയിലെ വിശേഷങ്ങള്‍. അവിടുത്തെ ഉച്ചയൂണിനു പോലും രസം കണ്ടെത്തിയിരുന്നു, ഹെഡ്മാസ്റ്റര്‍ കൊബായാഷി. ''കടലില്‍ നിന്നുള്ള പങ്കും മലകളില്‍ നിന്നുള്ള പങ്കും'' എന്നതായിരുന്നു കുട്ടികളോടുള്ള ഹെഡ്മാസ്റ്ററുടെ ചോദ്യം.

മത്സ്യം, കൊഞ്ച്, ചിപ്പിയും, ഞണ്ടും പോലുള്ള കടല്‍ ജീവികളുടെ മാംസം എന്നിവയൊക്കെയാണ് കടലില്‍ നിന്നുള്ളവ. മലകളില്‍ നിന്നുള്ള വിഭവങ്ങള്‍ പച്ചക്കറികള്‍, ആട്, കോഴി, പന്നി എന്നിങ്ങനെ.

ജപ്പാനില്‍ ഊണുകഴിക്കും മുമ്പ് പറയും ''ഇറ്റാദാകിമാസു'' ''ഞാന്‍ വിനയപൂര്‍വ്വം ഇതില്‍ പങ്കുചേരുന്നു'' എന്നര്‍ത്ഥം വരുന്ന ഉപചാരവാക്ക്. എന്നാല്‍ റ്റോമോഗാക്വെനിലെ ഉച്ചയൂണാരംഭിക്കുന്നത് ഒരു ഗാനത്തോടെയാണ്. കൊബായാഷി മാസ്റ്റര്‍ പ്രത്യേകമായി രചിച്ച 'ഊണിനു മുമ്പുള്ള പാട്ട്'. ഒരു സംഗീതജ്ഞന്‍ കൂടിയാണ് മാസ്റ്റര്‍. 'ഊണിനു മുമ്പുള്ള പാട്ട്' അദ്ദേഹം ഒരു പഴഞ്ചൊല്ലിന്റെ താളത്തിലാണുണ്ടാക്കിയത്. ഊണിന് മുമ്പ് ജപ്പാന്‍കാര്‍ പാടിവരാറുള്ള ഒരു പഴമ്പാട്ട് എന്ന് തന്നെ ആ ശീലിനെക്കുറിച്ച് റ്റോമോയില്‍ പഠിച്ച കുട്ടികള്‍ മിക്കവരും വര്‍ഷങ്ങള്‍ക്കുശേഷവും ഉറച്ചു വിശ്വസിച്ചു. അത്രയേറെ സമര്‍ത്ഥമായാണ് പഴഞ്ചൊല്ലിന്റെ ഈണത്തില്‍ മാസ്റ്റര്‍ വരികളും വാക്കുകളും ചേര്‍ത്തു വെച്ചത്. പാട്ട് ഇങ്ങനെയായിരുന്നു.
'ചവച്ചരച്ചിറക്കിടാം
കഴിച്ചിടുന്നതൊക്കെയും
ചവച്ചരച്ചു മെല്ലവേ
ഇറച്ചി ചോറു മീന്‍കറീം'

ഈ ഈരടികള്‍ പാടിയശേഷം മാത്രമേ കുട്ടികള്‍ സര്‍വസാധാരണമായ ഉപചാരവാക്കിലേയ്ക്ക് പ്രവേശിക്കുകയുള്ളൂ. ഇങ്ങനെ റ്റോമോയിലെ വിശേഷങ്ങളോരോന്നോരോന്നായി തെത്സുകോ വരച്ചുകാട്ടി.

തെത്സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ ടോട്ടോചാന്‍, അവളുടെ സ്‌കൂളിനെക്കുറിച്ച് കൂമ്പാരക്കണക്കിന് വിശേഷങ്ങളാണ് നമ്മോട് പറയുന്നത്. കുട്ടികളുമായി ഇടപഴകിയ ഓരോരുത്തര്‍ക്കും നല്‍കാന്‍ - അവര്‍ അദ്ധ്യാപകരോ രക്ഷാകര്‍ത്താക്കളോ മുത്തശ്ശീമുത്തച്ഛന്മാരോ എന്നല്ല കുട്ടികള്‍ തന്നെയോ ആയിക്കൊള്ളട്ടെ- ഒരു പാടൊരുപാടുണ്ട്, കുറോയാനഗിയുടെ പക്കല്‍ . ജപ്പാനിലെ ബെസ്റ്റ് സെല്ലറായ ടോട്ടോചാന്‍ എല്ലാ വിധ ഊറ്റത്തോടെയും ഊട്ടിയുറപ്പിക്കുന്ന സന്ദേശം ഇതാകുന്നു:
'നൂറുപൂക്കള്‍ വിരിയട്ടെ
ആയിരം ചിന്താപദ്ധതികള്‍ നമ്മിലുയരട്ടെ'

****


ടോട്ടോചാന്
ഒരു ശീലമുണ്ടായിരുന്നു. ടോയ്‌ലറ്റില്‍ പോയതിനുശേഷം അവള്‍ കുഴിയിലേക്ക് എത്തിവലിഞ്ഞു നോക്കും. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അവളിതു ചെയ്യുമായിരുന്നു. പള്ളിക്കൂടത്തില്‍ പോയിത്തുടങ്ങുന്നതിനും മുമ്പ്, അനേകം കുഞ്ഞുതൊപ്പികള്‍ ഇത്തരത്തില്‍ അവള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. വിലപിടിപ്പുള്ള പനമ്പുകൊണ്ടു നിര്‍മ്മിച്ച അപൂര്‍വ്വമായ ഒന്നും വെള്ളത്തൂവാല തുന്നിച്ചേര്‍ത്ത മറ്റൊന്നും ഉള്‍പ്പടെ. അക്കാലത്തെ ടോയ്‌ലറ്റുകള്‍ ആധുനികരീതിയില്‍ നിര്‍മ്മിച്ചവയായിരുന്നില്ല. സ്ലാബിനടിയില്‍ ഓവുകളോടുകൂടിയ വലിയൊരു കുഴി തയ്യാറാക്കുകയാണ് പതിവ്. ഈ കുഴിയില്‍ തന്റെ ഹാറ്റുകള്‍ ഒഴുകിനടക്കുന്നത് അവള്‍ക്കു കാണാം. ടോയ്‌ലറ്റ് ഉപയോഗിച്ചുകഴിഞ്ഞാല്‍ അതിലേക്ക് എത്തിവലിഞ്ഞു നോക്കരുതെന്ന് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു.

അന്നേ ദിവസം ക്ലാസ്സ് തുടങ്ങുന്നതിനുമുമ്പു് ടോട്ടോചാന് ടോയ്‌ലറ്റിലേക്ക് പോകേണ്ടി വന്നു. അമ്മയുടെ വിലക്ക് ഓര്‍ക്കാന്‍ കഴിയുന്നതിനു മുമ്പുതന്നെ അറിയാതെ താഴേക്കു നോക്കിപ്പോയി ആ ഒരു നിമിഷത്തില്‍ പഴ്‌സിലെ പിടി ഒന്നയഞ്ഞിരിക്കണം. അതു കൈയില്‍ നിന്നും വഴുതിവീണു; വെള്ളം തെറിപ്പിച്ചു കൊണ്ട് കുത്തനെകുഴിയിലേക്ക്. യ്യോ! താഴെ ഇരുട്ടിലേക്കു് കണ്ണും നട്ട് ഒരപശബ്ദം പുറപ്പെടുവിക്കാനേ അവള്‍ക്കു കഴിഞ്ഞുള്ളൂ.

പക്ഷേ കുത്തിയിരുന്നു് കരയാന്‍ ടോട്ടോ കൂട്ടാക്കിയില്ല; പഴ്‌സ് ഉപേക്ഷിക്കാനും. അവള്‍ നേരെ വാച്ചറുടെ ഷേഡ്ഡിലേക്കോടി. തോട്ടപ്പണിക്കുപയോഗിക്കുന്ന ഒരു കൂറ്റന്‍ മണ്‍വെട്ടി പണിപ്പെട്ടെടുത്തുകൊണ്ടുവന്നു. തടിയില്‍ പണിത പിടിക്കു തന്നെ അവളുടെ രണ്ടിരട്ടി നീളമുണ്ടായിരുന്നു. പക്ഷേ അതൊരു പ്രശ്‌നമേയല്ലെന്ന ഭാവത്തില്‍ മണ്‍വെട്ടിയും തോളിലേറ്റി അവള്‍ സ്‌കൂളിന്റെ പിന്‍വശത്തേക്കു നടന്നു. ഓവുചാല്‍ അവസാനിക്കുന്ന സ്ഥലം എത്ര ശ്രമിച്ചിട്ടുമവള്‍ക്കു കണ്ടുപിടിക്കാനായില്ല. ടോയലറ്റിന്റെ പിന്മതിലിനു പുറത്തായിരിക്കും അതു ചെന്ന് നില്‍ക്കുന്നതെന്നായിരുന്നു അവളുടെ ധാരണ. കുറെ നേരത്തെ പരിശ്രമത്തിനുശേഷം അവളതു കണ്ടെത്തി. അല്പം അകലെയായി കോണ്‍ക്രീറ്റിലുള്ള ഒരു ചെറിയ സ്ലാബ്. വളരെകഷ്ടപ്പെട്ട് അവള്‍ സ്ലാബുയര്‍ത്തി. താന്‍ തിരഞ്ഞ 'സംഭവം' തന്നെയാണിതെന്നു് അവള്‍ക്ക് ബോധ്യമായി. പതുക്കെ തല ഉള്ളിലേക്ക് കടത്തി.

'യ്യോ! ഇതു് കുഹോന്‍ബസതു കൊളത്തിന്റത്രയുമുണ്ടല്ലോ!' ടോട്ടോചാന്‍ അറിയാതെ പറഞ്ഞുപോയി.
അവള്‍ പണി ആരംഭിച്ചു. ആദ്യംപേഴ്‌സ് കണ്ടേക്കുമെന്ന് അവള്‍ക്കു തോന്നിയ ഭാഗത്തു നിന്ന് അഴുക്കു കുറേശ്ശെ കോരി മാറ്റാന്‍ തുടങ്ങി. മൂന്നു ടോയ്‌ലറ്റുകളിലേയും ഓവുകള്‍ ചെന്നു ചേരുന്ന കൂറ്റന്‍ ടാങ്ക്; ഇരുട്ടു നിറഞ്ഞതും ആഴമേറിയതും. ടോട്ടോചാന്റെ കുഞ്ഞു തല അപകടമാംവിധം ദ്വാരത്തിനുള്ളിലായിരുന്നു. അവള്‍ ഉള്ളില്‍ വീണു പോകാന്‍ തന്നെ ഇടയുണ്ട്. കുറേക്കൂടി സുരക്ഷിതമായ സ്ഥാനത്തിരുന്ന് കുറേശ്ശെ കോരുക മാത്രമേ നിര്‍വ്വാഹമുള്ളൂ എന്ന് അവള്‍ക്ക് മനസ്സിലായി. ഉള്ളിലുള്ള പദാര്‍ത്ഥങ്ങള്‍ കോരിയെടുത്ത്, അവള്‍ ദ്വാരത്തിനു ചുറ്റുമായി നിക്ഷേപിച്ചുകൊണ്ടിരുന്നു. ഓരോ തവണയും ടോട്ടോചാന്‍ മണ്‍വെട്ടിയിലെ വസ്തുക്കള്‍ നന്നായി പരിശോധിച്ചു. പേഴ്‌സ് കണ്ടുപിടിക്കാന്‍ ഇത്രയേറെ കഷ്ടപ്പെടേണ്ടിവരുമെന്നവള്‍ കരുതിയിരുന്നില്ല. നേരം ഒരുപാടായി. അവള്‍ കോരിക്കൊണ്ടിരുന്നു. പേഴ്‌സെവിടെ? പേഴ്‌സ് പോയിട്ടു് അതിന്റെ പൊടി പോലും കാണാനില്ല. ഒടുവില്‍ മണി മുഴങ്ങി. ക്ലാസ് ആരംഭിക്കാന്‍ സമയമായി.
ഇനിയിപ്പൊ എന്താ ചെയ്ക? അവള്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. എന്തായാലും ഇത്രയുമായസ്ഥിതിക്ക് കുറച്ചു കൂടി നോക്കുക തന്നെ. പൂര്‍വ്വാധികം വാശിയോടെ അവള്‍ തിരച്ചില്‍ തുടര്‍ന്നു.

ഇതിനിടെ മാസ്റ്റര്‍ അതുവഴി വന്നു. അപ്പോഴേക്കും കുഴിക്കരികില്‍ അഴുക്കിന്റെ ഒരു കൂമ്പാരം തന്നെ ആയിക്കഴിഞ്ഞിരുന്നു. 'ടോട്ടോ നീയെന്താ ചെയ്യണേ?' മാസ്റ്റര്‍ ചോദിച്ചു.
'എന്റെ പേഴ്‌സ് ടോയ്‌ലറ്റില്‍ വീണു' തിരച്ചിലിനിടയില്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവള്‍ പറഞ്ഞു.

'ഉവ്വോ, നടക്കട്ടെ' തന്റെ പതിവുശൈലിയില്‍ കൈകള്‍ പിന്നില്‍ കെട്ടി അദ്ദേഹം നടന്നകന്നു.

നേരം കടന്നു പൊയ്‌ക്കൊണ്ടിരുന്നു. അവള്‍ക്കിതുവരെയും പഴ്‌സ് കണ്ടെത്താനായില്ല. കൂനയുടെ ഉയരം കൂടിക്കൂടി വന്നു. ഗന്ധവും.
മാസ്റ്റര്‍ വീണ്ടും വന്നു. 'കിട്ടിയോ?'
'ഇല്ല്യ' കൂനകള്‍ക്കിടയില്‍നിന്ന് ടോട്ടോ കഴുത്തുയര്‍ത്തി. മുഖം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു. കവിളുകള്‍ വല്ലാതെ ചുവന്നിരുന്നു.
അവളുടെ അടുത്തേക്ക് സ്വല്‍പം കൂടെ നീങ്ങി നിന്ന് സൗഹൃദഭാവത്തില്‍ അദ്ദേഹം പറഞ്ഞു. ' തെരഞ്ഞുകഴിഞ്ഞാലേ, ഒക്കേം തിരികെ കോരിയിടണം എന്താ ഇട്വോ?' ശേഷം പഴയമട്ടില്‍ അദ്ദേഹം നടന്നു മറഞ്ഞു.
ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തഗ്രന്ഥമാണ് ടോട്ടോച്ചാന്‍ . ടോട്ടോചാന്‍ എ...

Read more at: http://www.mathrubhumi.com/books/book-reviews/-malayalam-news-1.17
ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തഗ്രന്ഥമാണ് ടോട്ടോച്ചാന്‍ . ടോട്ടോചാന്‍ എ...

Read more at: http://www.mathrubhumi.com/books/book-reviews/-malayalam-news-1.178234

No comments:

Post a Comment