Friday, 8 July 2016

STANDARD 5 MALAYALAM UNIT 2

ഭൂമി സനാഥയാണ് 
വയലാർ രാമവർമ്മ

ഭൂമി സനാഥയാണ് !
വയലാറിന്റെ തൂലികയില്‍ നിന്ന് ഒരനശ്വര കവിത കൂടി!


 

കവിത ആഡിയോ ഡൌൺലോഡ്  
 വയലാർ രാമവർമ്മ

മലയാളസാഹിത്യത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (മാർച്ച് 25 1928 - ഒക്ടോബർ 27 1975).   ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് മാസം 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരള വർമ. അമ്മ വയലാർ രാഘവ പറമ്പിൽ അംബാലിക തമ്പുരാട്ടി. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി. 

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. പാദമുദ്ര (കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത്. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു . 1974-ൽ "നെല്ല്", "അതിഥി" എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. കെ.പി.എ.സിയ്ക്ക് വേണ്ടി രചിച്ച " ബലികുടീരങ്ങളെ..." എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാർ-ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.
സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് 'ആയിഷ'
ഭാരതിഅമ്മ ഭാര്യയും, പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളുമാണ്. പിൽക്കാലത്ത് വയലാറിന്റെ പത്നി ഭാരതിതമ്പുരാട്ടി അദ്ദേഹത്തെ കുറിച്ച് "ഇന്ദ്രധനുസ്സിൻ തീരത്ത്" എന്ന വിവാദാസ്പദമായ കൃതി രചിക്കുയും ചെയ്തു.    1975 ഒക്ടോബർ 27-നു തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു. പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണം. രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14 ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.

കൃതികൾ

  • പാദമുദ്രകൾ(1948)
  • കൊന്തയും പൂണൂലും
  • എനിക്കു മരണമില്ല(1955)
  • മുളങ്കാട് (1955)
  • ഒരു യൂദാസ് ജനിക്കുന്നു(1955)
  • എന്റെ മാറ്റൊലിക്കവിതകൾ(1957)
  • സർഗസംഗീതം(1961)
  • "രാവണപുത്രി"
  • "അശ്വമേധം"
  • "സത്യത്തിനെത്ര വയ്യസ്സായി"
  • താടക
  • ഖണ്ഡ കാവ്യം:
    • ആയിഷ
  • തിരഞ്ഞെടുത്ത ഗാനങ്ങൾ:
    • ഏന്റെ ചലചിത്രഗാനങ്ങൾ ആറു ഭാഗങ്ങളിൽ
  • കഥകൾ: 
    • രക്തം കലർന്ന മണ്ണ്
    • വെട്ടും തിരുത്തും
  • ഉപന്യാസങ്ങൾ
    • പുരുഷാന്തരങ്ങളിലൂടെ
    • "റോസാദലങ്ങളും കുപ്പിച്ചില്ലുകളും"
  • മറ്റ് കൃതികൾ:
    • വയലാർ കൃതികൾ
    • വയലാർ കവിതകൾ
     
  •  1956-ൽ “കൂടപ്പിറപ്പു്” എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതി തന്റെ സിനിമാജീവിതം തുടങ്ങിയ വയലാർ 250ലേറെ ചിത്രങ്ങൾക്കു വേണ്ടി 1300 ഓളം  ഗാനങ്ങൾ എഴുതി. കൂടാതെ 25 ഓളം നാടകങ്ങളിലായി 150 ഓളം നാടകഗാനങ്ങളും അദ്ദേഹം എഴുതി
     
  • പുരസ്കാരങ്ങൾ

    കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ
  • 1961 – സർഗസംഗീതം (കവിതാ സമാഹാരം)
ദേശീയ ചലച്ചിത്രപുരസ്കാരം
  • 1973 – മികച്ച ഗാനരചയിതാവ് ("മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു" - അച്ഛനും ബാപ്പയും)
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ
  • 1969 – മികച്ച ഗാനരചയിതാവ്
  • 1972 – മികച്ച ഗാനരചയിതാവ്
  • 1974 – മികച്ച ഗാനരചയിതാവ്
  • 1975 – മികച്ച ഗാനരചയിതാവ് (ചുവന്ന സന്ധ്യകൾ -സ്വാമി അയ്യപ്പൻ - മരണാനന്തരം)

 

No comments:

Post a Comment