Saturday 23 July 2016

STANDARD 6 MALAYLAM II

വേഗമുറങ്ങൂ‍
സച്ചിദാനന്ദൻ

കെ സച്ചിദാനന്ദൻ

    ആധുനിക മലയാളകവിതാരംഗത്തെ ശ്രദ്ധേയനായ കവിയാണ്‌
ഡോ: കെ . സച്ചിദാനന്ദൻ 1946 മെയ്‌ 28 നു ത്രിശ്ശൂർ ജില്ലയിലെ പുല്ലൂറ്റിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളെജിൽ നിന്നും ഇംഗ്ളീഷ്‌ എം എ ബിരുദം .ഘടനാവാദാനന്തര സൗന്ദര്യ മീമാംസയിൽ ഡോക്ടർ ബിരുദം. ഇരുപത്തഞ്ചു വർഷത്തെ കോളേജ്‌ അദ്ധ്യാപനത്തിനു ശേഷം കേന്ദ്ര സാഹിത്യ അക്കാദമിയുടേ `ഇന്ത്യൻ ലിറ്ററേച്ചർ` ദ്വൈമാസികയുടെ ഗസ്റ്റ്‌ എഡിറ്ററായി(2008-).പിന്നീട്‌ അക്കാദമി സെക്രട്ടറി. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ടു നാല്പത്തഞ്ചോളം പദവികൾ വഹിച്ചിട്ടുണ്ട്‌. എഴുത്തുകാരനെന്ന നിലയിൽ സോവിയറ്റ്‌ യൂണിയൻ,. യുഗോസ്ളാവിയ,ചൈന, അമേരിക്ക, നെതർലൻഡ്സ്‌, ഫ്രാൻസ്‌, സ്വീഡൻ എന്നിടങ്ങളില്‍ തുടങ്ങി തൊണ്ണൂറോളം ദേശീയ അന്തർദ്ദേശീയ സെമിനാറുകളിൽ സംഘാടകനായും ഭാരതത്തിന്റെ പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്‌ ആസ്വാദനത്തിന്റെ പുതിയമേഖലകളിലേയ്ക്ക്‌ കവിതാ വായനക്കാരെ എത്തിച്ച അദ്ദേഹം എഴുതിയ കവിതകളോളം തന്നെ ,ചരിത്രപരവും ലാവണ്യപരവുമായ മൂല്യമുള്ളവയാണ്‌ കവിതാവിവർത്തനങ്ങളും. എല്ലാ പ്രധാന ഭാരതീയഭാഷകളിലേയ്ക്കും കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. ജ്വാല ,ഉത്തരം എന്നീ മാസികകളുടേ എഡിറ്ററായിരുന്നു. ഇംഗ്ളീഷ്‌ ,ഹിന്ദി, മലയാളം ഭാഷകളിലായി പത്തോളം പുസ്തകങ്ങൾ എഡിറ്റുചെയ്തിട്ടുണ്ട്‌.


പ്രധാന കൃതികൾ: അഞ്ചു സൂര്യൻ ,എഴുത്തച്ഛനെഴുതുമ്പോൾ, പീഡനകാലം, വേനൽമഴ , സോക്രട്ടീസും കോഴിയും, ഇവനെക്കൂടി,വീടുമാറ്റം,കയറ്റം,കവിബുദ്ധൻ, ദേശാടനം, മലയാളം, അപൂർണ്ണം, സംഭാഷണത്തിന്‌ ഒരു ശ്രമം, തിരഞ്ഞെടുത്തകവിതകൾ

പുരസ്കാരങ്ങളും ബഹുമതികളും : കവിതയ്ക്കും നാടകത്തിനുമുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡുകൾ മദ്ധ്യപ്രദേശ്‌ ഭാരത്‌ ഭവന്റെ ശ്രീകാന്ത്‌ വർമ്മ ഫെല്ലോഷിപ്പ്‌, ഉള്ളൂർപുരസ്കാരം, പി.കുഞ്ഞിരാമൻനായർ പുരസ്കാരം, ഭാരത സർക്കാർ സാംസ്കാരിക വകുപ്പിന്റെ സീനിയർഫെല്ലോഷിപ്പ്‌ തുടങ്ങി 2009 ലെ പത്മപ്രഭാ പുരസ്കാരമടക്കം മുപ്പതോളം അവാര്‍ഡുകള്‍
വേഗമുറങ്ങൂ -സച്ചിദാനന്ദൻ        

 Audio : Download



No comments:

Post a Comment