Monday, 14 November 2016

STANDARD 6 MALAYALAM UNIT 4.3

ഒരു കെട്ടുകല്യാണം

പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ നായർ, ഈഴവർ തുടങ്ങിയ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന ഒരു ആചാരമാണ് കെട്ടുകല്യാണം അഥവാ താലികെട്ടുകല്യാണം. മാസമുറയെത്തുംമുമ്പ് പെൺകുട്ടികളെ ഏതെങ്കിലും ബ്രാഹ്മണനെക്കൊണ്ടോ സമുദായത്തിലെതന്നെ പ്രമുഖരായവരെക്കൊണ്ടോ താലികെട്ടിക്കുന്ന ചടങ്ങായിരുന്നു നായന്മാർക്കിടയിലുണ്ടായിരുന്നത്. ഈഴവർക്കിടയിൽ താലികെട്ട് നിർവ്വഹിച്ചിരുന്നത്, പുരുഷന്മാർക്കു പകരം മറ്റേതെങ്കിലും സ്ത്രീയായിരുന്നു. വിവാഹച്ചടങ്ങിനേക്കാൾ പ്രാധാന്യം ഈ ചടങ്ങിനുണ്ടായിരുന്നു.

കെട്ടുകല്യാണം നടത്തിയതുകൊണ്ട് പെൺകുട്ടി പുരുഷന്റെ ഭാര്യയാകുന്നില്ല. ബാല്യത്തിൽനിന്ന് യൗവനത്തിലേക്ക് അവൾ കടന്നുവെന്നുള്ള പ്രഖ്യാപനം മാത്രമാണിത്. വളരെ നീണ്ടതും ചിലവേറിയതുമായ ആഘോഷമായിരുന്നതുകൊണ്ട് തറവാടുകളിൽ മാസമുറയാകാറായ പെൺകുട്ടികളുടെ താലികെട്ടുകല്യാണം ഒരുമിച്ചുനടത്തുന്ന രീതിയും പതിവായിരുന്നു. താലികെട്ടിക്കഴിഞ്ഞ പെൺകുട്ടി 'അമ്മയായി' എന്നായിരുന്നു ചൊല്ല്. സാമ്പത്തികസ്ഥിതി കുറഞ്ഞ കുടുംബങ്ങൾ ചെറിയതോതിൽ കെട്ടുകല്യാണം നടത്തിയിരുന്നു. പെൺകുട്ടിയുടെ അമ്മതന്നെ താലികെട്ടുകയോ ഒരു ബൊമ്മയെ അടുത്തിരുത്തിയശേഷം ഏതെങ്കിലും സ്ത്രീകളായ ബന്ധുക്കൾ താലികെട്ടുകയോ ചെയ്യുന്ന രീതികൾ നിലവിലുണ്ടായിരുന്നു.

കെട്ടുകല്യാണം അസന്മാർഗ്ഗികമാണെന്നും, അത് ബ്രാഹ്മണരോട് വിധേയത്വം കാട്ടുന്നുവെന്നും, ഇത് ഭാരിച്ച ചിലവിനിടയാക്കുന്നു എന്നും വിമർശനങ്ങളുയർത്തി, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ സമുദായപരിഷ്ക്കർത്താക്കൾ കെട്ടുകല്യാണത്തെ എതിർത്തു. കാലക്രമേണ ഈ ആചാരം പ്രചാരത്തിലല്ലാതായി
കേരളത്തിലെ പ്രത്യേകാചാരങ്ങളായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അനാചാരങ്ങൾ താഴെ പറയുന്നവയാണ്: 


 1. പല്ലു തേക്കുവാൻ കോൽ ഉപയോഗിക്കരുത്.
 2. ഉടുത്ത വസ്ത്രത്തോടുകൂടി മുങ്ങരുത്.
 3. കുളിക്കാൻ വരുമ്പോൾ ഉടുത്തമുണ്ട് തോർത്താൻ ഉപയോഗിക്കരുത്.
 4. പ്രാതസന്ധ്യയ്ക്ക് മുമ്പ് കുളിക്കരുത്.
 5. കുളിക്കാതെ ഭക്ഷണസാധനങ്ങൾ പാകം ചെയ്യരുത്.
 6. ഇന്നലെ കോരിവച്ച വെള്ളം ഇന്ന് ഉപയോഗിക്കരുത്.
 7. നിഷ്കാമമായിട്ടേ കർമം ചെയ്യാവൂ.
 8. കാൽ കഴുകാനോ മറ്റോ എടുത്ത വെള്ളം പാത്രത്തിൽ ബാക്കിവന്നാൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.
 9. ബ്രാഹ്ണാദികൾ ശൂദ്രാദികളെ തൊട്ടാൽ കുളിക്കണം.
 10. താണ ജാതിക്കാരെ അടുത്താലും കുളിക്കണം.
 11. താണ ജാതിക്കാർ തൊട്ട ജലാശയങ്ങൾ തൊട്ടാൽ കുളിക്കണം.
 12. ചൂലുകൊണ്ട് അടിച്ച നിലത്തു തളിക്കാതെ ചവുട്ടിയാൽ കുളിക്കണം.
 13. ഭസ്മം ആദ്യം മേല്പോട്ടു ഒന്നും പിന്നെ വിലങ്ങത്തിൽ മൂന്നു വരിയായി കുറിയിടണം.
 14. ബ്രാഹ്മണർ ചെയ്യുന്ന എല്ലാ കർമങ്ങൾക്കും വേണ്ടുന്ന മന്ത്രം കർമം ചെയ്യുന്ന ബ്രാഹ്മണൻ തന്നെ ഉച്ചരിക്കണം.
 15. തലേദിവസത്തെ ചോറും കറിയും ഉപയോഗിക്കരുത്.
 16. കുട്ടികൾ ഭക്ഷിച്ച ബാക്കി ഉപയോഗിക്കരുത്.
 17. ശിവനു നിവേദിച്ച സാധനം ഉപയോഗിക്കരുത്.
 18. കൈകൊണ്ടു വിളമ്പിയ ആഹാരദ്രവ്യം ഉപയോഗിക്കരുത്.
 19. ഹോമാദികൾക്ക് എരുമയുടെ പാൽ മുതലായത് ഉപയോഗിക്കരുത്
 20. ചോറ് ഉരുട്ടാതെ വാരി തിന്നുകയോ ഉരുട്ടിയ ഉരുള പകുതി ഉണ്ടിട്ട് താഴെവയ്ക്കുകയോ ചെയ്യരുത്.
 21. അശുദ്ധമായാൽ വെറ്റില മുറുക്കുകകൂടി ചെയ്യരുത്.
 22. ബ്രഹ്മചാരി നിഷ്ഠയെയും വ്രതത്തെയും അനുഷ്ഠിക്കണം.
 23. പഠിപ്പു കഴിഞ്ഞാൽ ഗുരുദക്ഷിണ ചെയ്യണം.
 24. പെരുവഴിയിൽവച്ച് വേദം ഉച്ചരിക്കരുത്.
 25. ഷോഡശകർമങ്ങൾ യഥാകാലം യഥാവിധി ചെയ്യണം.
 26. കന്യകയെ വില്ക്കരുത്.
 27. ഫലത്തെ ആഗ്രഹിച്ച് വ്രതത്തെ അനുഷ്ഠിക്കരുത്.
 28. പുറത്തായ സ്ത്രീകളെ തൊട്ട സ്ത്രീകൾ കുളിച്ചിട്ടേ ഉണ്ണാവൂ.
 29. കൈക്കോളന്റെ വേല ബ്രാഹ്മണർ ചെയ്യരുത്.
 30. വെളുത്തേടന്റെ വേല ബ്രാഹ്മണർ ചെയ്യരുത്.
 31. രുദ്രാക്ഷാദികളിൽ ബ്രാഹ്മണർ മാത്രമേ ശിവപൂജ ചെയ്യാവൂ.
 32. ശൂദ്രന്റെ ശ്രാദ്ധത്തിന് ബ്രാഹ്മണർ പ്രതിഗ്രഹം വാങ്ങരുത്.
 33. പിതാമഹന്റെയും മാതാമഹന്റെയും അവരുടെ പത്നിമാരുടെയും ശ്രാദ്ധങ്ങൾ ഊട്ടണം.
 34. എല്ലാ അമാവാസിക്കും ശ്രാദ്ധം ഊട്ടണം.
 35. മാതാപിതാക്കന്മാർ മരിച്ച കൊല്ലം തികയുന്ന ദിവസം സപിണ്ഡി എന്ന ക്രിയ ചെയ്യണം.
 36. മേല്പറഞ്ഞ സപിണ്ഡി തികയുന്ന ദിവസംവരെ ദീക്ഷയും വേണം.
 37. ശ്രാദ്ധം ഊട്ടേണ്ടത് നക്ഷത്രത്തിലാണ്.
 38. സപിണ്ഡികാലത്ത് പുലവന്നാൽ അതു കഴിഞ്ഞേ സപിണ്ഡി ചെയ്യാവൂ.
 39. ദത്തെടുക്കപ്പെട്ട മക്കളും സ്വന്തം അച്ഛനമ്മമാരുടെ ശ്രാദ്ധം ഊട്ടണം.
 40. സ്വന്തം ഭൂമിയിലെ ശവം ദഹിപ്പിക്കാവൂ.
 41. സന്ന്യാസി സ്ത്രീകളെ കാണരുത്.
 42. സന്ന്യാസി മരിച്ചാൽ യാതൊരു ക്രിയയും ചെയ്യരുത്.
 43. സന്ന്യാസിക്കായി ഗയാശ്രാദ്ധം പോലും ഊട്ടരുത്.
 44. ബ്രാഹ്മണസ്ത്രീ ഭർത്താവിനെ ഒഴിച്ച് അന്യനെ കാണരുത്.
 45. ബ്രാഹ്മണസ്ത്രീ ദാസിമാരോടു കൂടാതെ പുറത്തിറങ്ങരുത്.
 46. ബ്രാഹ്മണസ്ത്രീ വെളുത്തുനിറത്തിലുള്ളതല്ലാത്ത വസ്ത്രം ധരിക്കരുത്.
 47. ബ്രാഹ്മണസ്ത്രീ മൂക്കു കുത്തരുത്.
 48. ബ്രാഹ്മണൻ മദ്യപിച്ചാൽ ഭ്രഷ്ടനാകും.
 49. ബ്രാഹ്മണൻ മറ്റൊരു ബ്രാഹ്മണസ്ത്രീയിൽ പ്രവേശിച്ചാലും ഭ്രഷ്ടനാകും.
 50. ദേവാലയങ്ങളിൽ പ്രേതപ്രതിഷ്ഠ ചെയ്യരുത്.
 51. ദേവപ്രതിമയെ ശൂദ്രാദികൾ തൊട്ടുകൂടാ.
 52. ഒരു ദേവന് നിവേദിച്ച സാധനം മറ്റൊരു ദേവന് നിവേദിക്കരുത്.
 53. ഹോമം ചെയ്യാതെ വിവാഹാദികർമങ്ങൾ ചെയ്യരുത്.
 54. ബ്രാഹ്മണർ അന്യോന്യം ആശീർവദിക്കരുത്.
 55. ബ്രാഹ്മണർ അന്യോന്യം നമസ്കരിക്കരുത്.
 56. കൊല്ലംതോറുമുള്ള പശുമേധം ചെയ്യരുത്.
 57. ശൈവവൈഷ്ണവാദിഭേദങ്ങൾ അരുത്.
 58. ഒരു പൂണൂൽ മാത്രമേ ധരിച്ചുകൂടു.
 59. മൂത്ത മകനേ വേളി കഴിക്കാവൂ.
 60. ക്ഷത്രിയാദികൾ അന്നംകൊണ്ടാണ് ശ്രാദ്ധം ഊട്ടേണ്ടത്.
 61. അവർ അമ്മാവന്റെ ശ്രാദ്ധം ഊട്ടണം.
 62. അവരുടെ മുതൽ മരുമക്കൾക്കാണ്.
 63. ഭർത്താവു മരിച്ച സ്ത്രീ സന്ന്യസിക്കണം.
 64. അവൾ ഉടന്തടി ചാടരുത്.
 
 
 ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം 
 
ശ്രീ നാരായണ ഗുരു കെട്ടുകല്യാണം എന്ന അനാചാരം നിര്‍ത്തലാക്കിയത് . ശ്രീ നാരായണ ഗുരു സിനിമയിലെ രംഗം 
 
 

Sree Na聲ayana Guru - Malayalam Full Movie Official

 
Malayalam Full Movie

No comments:

Post a Comment