നാം വസിക്കും ഭൂമി
![]() |
ഭൂമിയുടെ കറക്കം കാണാം |
ഭൂമി
സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളിൽ സൂര്യനിൽനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി.
ഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനമാണ് ഭൂമിക്ക്. കൂടാതെ
സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹവുമാണിത്. 71% ഉം വെള്ളത്താൽ
ചുറ്റപ്പെട്ട ഗ്രഹമായതിനാൽ ഗഗന ഗഹനതകളിൽനിന്ന് കാണുമ്പോൾ ഭൂമിയുടെ നിറം
നീലയായി കാണപ്പെടുന്നതുകൊണ്ട് ഇതിനെ നീലഗ്രഹം
എന്നും വിശേഷിപ്പിക്കാറുണ്ട്. ലോഹങ്ങളും പാറകളും കൊണ്ട്
രൂപപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ (Terrestrial Planets) ഗണത്തിലാണ് ഭൂമി
ഉൾപ്പെടുന്നത്. ഭൂമിയുടെ പ്രായം 454 കോടി വർഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്. മനുഷ്യനുൾപ്പെടെ അനേകായിരം ജീവിവർഗങ്ങൾ
ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഓസോൺ പാളിയും ഭൂമിയുടെ കാന്തമണ്ഡലവും ചേർന്ന്
പുറത്തുനിന്നും വരുന്ന ഹാനികരമായ കിരണങ്ങളെ തടയുകയും ഭൂമിയിലെ ജീവന്റെ
നിലനിൽപ്പിനെ സഹായിക്കുകയും ചെയ്യുന്നു.
ഭൂമിയുടെ ഭൗതികഗുണങ്ങളും അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രവും
സൂര്യനുചുറ്റുമുള്ള പരിക്രമണവും ഇക്കാലം വരെയുള്ള ജീവന്റെ നിലനിൽപ്പിനെ
സഹായിച്ചു. അടുത്ത 150 കോടി വർഷത്തേക്കു കൂടി ഭൂമിയിൽ ജീവന് സ്വാഭാവികമായ
നിലനിൽപ്പ് സാധ്യമാണെന്ന് ശാസ്ത്രലോകം കരുതുന്നു. സൂര്യന്റെ
വർദ്ധിച്ചുവരുന്ന തിളക്കം അന്ന് ജൈവമണ്ഡലത്തെ നശിപ്പിക്കുമെന്നതിനാൽ ഈ
കാലയളവിനുശേഷം ഭൂമിയിൽ ജീവൻ അവസാനിക്കുമെന്ന് കരുതുന്നു.
ഭ്രമണവും പരിക്രമണവും
സൂര്യനും ചന്ദ്രനുമുൾപ്പെടെയുള്ള ബഹിരാകാശ വസ്തുക്കളുമായി ഭൂമി
പ്രതിപ്രവർത്തനങ്ങളിലേർപ്പെടാറുണ്ട്. നിലവിൽ ഭൂമി അതിന്റെ അച്ചുതണ്ടിൽ
സ്വയം ഭ്രമണം ചെയ്യുന്നതിന്റെ ഏകദേശം 366.26 മടങ്ങ് സമയദൈർഘ്യം കൊണ്ട്
സൂര്യനുചുറ്റും ഒരു തവണ പരിക്രമണം ചെയ്യുന്നു. ഇതാണ് ഒരു നക്ഷത്രവർഷം
(sidereal year), ഇത് 365.26 സൗരദിനങ്ങൾക്ക് തുല്യമാണ്. പരിക്രമണ തലത്തിന്റെ ലംബവുമായി 23.4° യുടെ ചെരിവാണ് ഭൂമിയുടെ അച്ചുതണ്ടിനുള്ളത്, ഇത് ഒരു ഉഷ്ണമേഖലവർഷത്തിനുള്ളിൽ (365.24 സൗരദിനങ്ങൾ) ഭൂമിയിൽ വ്യത്യസ്ത ഋതുക്കൾക്ക് കാരണമാകുന്നു.
ഭൂമിക്ക് പ്രകൃത്യാലുള്ള ഒരേയൊരു ഉപഗ്രഹം ചന്ദ്രനാണ്, 453 കോടി വർഷങ്ങൾക്കുമുൻപാണ് അത് ഭൂമിയെ പരിക്രമണം ചെയ്യാനാരംഭിച്ചത്, ചന്ദ്രൻ ഭൂമിയിലെ സമുദ്രങ്ങളിൽ
വേലിയേറ്റങ്ങൾക്ക് കാരണമാകുന്നു, അച്ചുതണ്ടിലെ ചെരിവിന് സ്ഥിരത നൽകുന്നു,
കൂടാതെ ഗ്രഹത്തിന്റെ ഭ്രമണവേഗതയെ പതുക്കെ കുറയ്ക്കുകയും ചെയ്യുന്നു. മുൻപ്
ഏതാണ്ട് 410-380 കോടിവർഷങ്ങൾക്കിടയിൽ ക്ഷുദ്രഗ്രഹം ഭൂമിയിലിടിച്ചത്
ഉപരിതലത്തിന്റെ വ്യവസ്ഥിതിയിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.
രാവും പകലും
സൗരയൂഥം
ഭൂപടത്തില്‍ ഭാരതത്തിന്റെ സ്ഥാനം
No comments:
Post a Comment