ഉറങ്ങാനും ഉടുക്കാനും
വീട്: മനുഷ്യർ സ്ഥിരമായി താമസിക്കാനായി ഉണ്ടാക്കിയെടുക്കുന്ന നിർമ്മിതിയാണു വീട്. മഴയിൽനിന്നും വെയിലിൽനിന്നും ദ്രോഹകാരികളായ വിവിധതരം ജീവികളിൽ നിന്നും ഒരളവോളം അവന്റെ തന്നെ ഗണത്തില്പെട്ട ശത്രുക്കളിൽ നിന്നും ഇത് അവനു പരിരക്ഷ നൽകുന്നു. മെച്ചപ്പെട്ട ആരോഗ്യപരിപാലനവും തന്റെ ഭാവി തലമുറകളെ ചിട്ടയിൽ വളർത്തിയെടുക്കാനുള്ള സൗകര്യവും കൂടി ഇത് അവനു നൽകുന്നു. വീടിന് മനുഷ്യന്റെ സാമൂഹ്യചരിത്രത്തിൽ വളരെ വലിയ സ്ഥാനമുണ്ട് ആദിമകാലത്ത് ഗുഹകളിലായിരുന്നു പ്രകൃതിശക്തികളിൽനിന്ന് രക്ഷനേടാനായി മനുഷ്യർ താവളമുറപ്പിച്ചിരുന്നത്..
- മനുഷ്യൻ തന്റെ സുരക്ഷയ്ക്കും താമസത്തിനുമാണ് ആദ്യ കാലങ്ങളിൽ വീട് നിർമിച്ചിരുന്നത്
- മനുഷ്യൻ നദീ തടങ്ങളിൽ കൃഷി ചെയ്യാൻ ആരംഭിച്ചതോടെ ആണ് വീടുകൾ നിർമ്മിക്കാൻ തുടങ്ങിയത് .
- ആദ്യകാലങ്ങളിൽ മരത്തിന്റെ മുകളിൽ വീട് വച്ചിരുന്നു . ഇത്തരം വീടുകളെ ഏറുമാടങ്ങൾ എന്ന് വിളിക്കുന്നു. ഇപ്പോഴും കേരളത്തിലെ കാടുകളിലെ ആദിവാസികളിൽ ചിലർ ഏറു മാടങ്ങളിൽ താമസിക്കുന്നു
- വെള്ളപ്പൊക്കത്തിൽ നിന്നും, വന്യ മൃഗങ്ങളിൽ നിന്നും രക്ഷനേടാനും ഗൃഹ നിർമ്മാണം ആരംഭിച്ചു. .
- പിന്നീടു ഭൂമിയുടെ ഉപരിതലത്തിൽ ചെറിയ കുടിലുകൾ ( പുല്ലും മുളയും മറ്റും കൊണ്ട് നിർമ്മിക്കുന്ന വീട് ) നിർമ്മിക്കാൻ തുടങ്ങി .
കുടില്‍ |
വൈക്കോൽ കൊണ്ടോ തെങ്ങിന്റെയൊ ,പനയുടേയൊ ഓല ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ
വീടുകൾ , കേരളത്തിലെ ഗ്രാമങ്ങളിൽ സാധാരണ കാഴ്ചയായിരുന്നു..ഇത്തരം വീടുകളെ
മലയാളികൾ ചെറ്റപ്പെര എന്നും ചെറ്റവീട് എന്നൊക്കെ സാധാരണ
പറയാറുണ്ട്.കേരളത്തിന്റെ തീര ദേശങ്ങളിലും മലയോര മേഖലകളിലുമാണ് ഇത്തരം
വീടുകൾ ധാരാളമായി കാണപ്പെടുന്നത്. ഓടിന്റെയും കോണ്ക്രീറ്റുകളുടെയും
സമൃദ്ധിക്ക് മുമ്പ് കേരളീയ ഭവനങ്ങൾ മിക്കതും ഇത്തരത്തിലുള്ളതായിരുന്നു.
കുടിലിനുള്ളിൽ ഓല കൊണ്ടോ മറ്റു വസ്തുക്കൾ കൊണ്ടോ അടുക്കളയും കിടപ്പു
മുറിയും തമ്മിൽ വിഭജിക്കപ്പെടാറുണ്ട്.
ഏറുമാടം
ഏറുമാടം
ഓടിട്ട വീട്
ഓട് :- ചെളി കുഴച്ച് പരത്തി അച്ചിൽ വെച്ച് രൂപഭംഗി നൽകി ചുട്ടു
നിർമ്മിക്കുന്ന വസ്തു . ഇഷ്ടികയോ മറ്റു കല്ലുകളോ ഉപയോഗിച്ച് നിർമ്മിക്കുന്ന
ചുമരിൻ മുകളിൽ ഓടു മേയുന്നു .ഓല മേയുന്നതു പോലെ . കേരളത്തിൽ വിവിതതരം
ഓടിട്ട വീടുകൾ ഉണ്ട്
- - നാലുകെട്ട് വീട്
- - എട്ടുകെട്ട് വീട്
- - പതിനാറുകെട്ടുവീട്
ഓടിട്ട വീട്
തോടരുടെ വീട്
ഫ്ലാറ്റ്
വസ്ത്രം
മനുഷ്യർ ശരീരം മറയ്ക്കാനുപയോഗിക്കുന്ന വസ്തുക്കളെയാണ് വസ്ത്രം എന്ന് പറയുന്നത്. ആധുനിക മനുഷ്യ സംസ്കാരങ്ങളുടെ ഒരു പ്രത്യേകതയാണിത്. നവീനശിലായുഗ കാലഘട്ടത്തിലാണ് വസ്ത്രങ്ങളുടെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു.
കാലാവസ്ഥയുടെ വിവിധ ഘടകങ്ങളിൽ നിന്നുള്ള സംരക്ഷണമാണ് വസ്ത്രം ധരിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം.
കൂടാതെ നഗ്നത മറയ്ക്കുക എന്ന ഒരു ധർമ്മം കൂടി അത് നിർവഹിക്കുന്നുണ്ട്.
വ്യക്തികളുടെ സാമൂഹിക-സാംസ്കാരിക പ്രത്യേകതകൾ "തിരിച്ചറിയുന്നതിനുള്ള" ഒരു ഉപാധിയായും വസ്ത്രം പ്രവർത്തിക്കുന്നു.
അലങ്കാരമായും അഭിരുചി പ്രകടിപ്പിക്കുന്നതിനായും ആഭിജാത്യത്തിന്റെ ലക്ഷണമായും വസ്ത്രം ഉപയോഗിക്കുന്നു.
കമ്പിളി
പ്രധാനവസ്ത്രനാരുകളിൽ ഒന്നാണു കമ്പിളി. മൃഗങ്ങളിൽ നിന്നും ഉല്പാദിപ്പിക്കുന്ന വസ്ത്രനാരുകളിൽ ഏറ്റവും മുഖ്യമായത് കമ്പിളിയാണ്. ചെമ്മരിയാട്, അങ്കോറ ആട്, അങ്കോറ മുയൽ, യാക്, അല്പാക്ക്, ലാമ എന്നീ മൃഗങ്ങളിൽ നിന്നും കമ്പിളി ലഭിക്കുന്നു. കമ്പിളിയുടെ നാരുകളിൽ വായു നിൽക്കുന്നതുകൊണ്ട് കമ്പിളിയ്ക്ക് താപം പിടിച്ചുനിർത്തുവാനുള്ള കഴിവ് ഉണ്ട്. ചെമ്മരിയാടിൽ നിന്നും കിട്ടുന്ന കമ്പിളി പുറത്തുള്ള വലിയ രോമവും, അടിഭാഗത്തുള്ള ചെറിയ രോമവും എന്നിങ്ങനെ രണ്ടു തരത്തിലുണ്ട് അടിഭാഗത്തുള്ള ചെറിയ രോമമാണു കമ്പിളി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.
റെയറിങ്, ഷീയരിങ്, സോർട്ടിങ്, ബർ കളയൽ, ടൈയിങ്, നൂലാക്കൽ തുടങ്ങി വിവിധങ്ങളായ പ്രക്രിയയിലൂടെയാണ് കമ്പിളിയുണ്ടാക്കുന്നത്.
കമ്പിളിയാക്കുന്നതിനു മുൻപുള്ള ദൃശ്യം |
ചെമ്മരിയാട്ടില്‍ നിന്ന് കമ്പിളി വേര്‍തിച്ച് വസ്ത്രം ഉണ്ടാക്കുന്ന വീഡിയോ
No comments:
Post a Comment