Saturday 10 December 2016

STANDARD 3 EVS UNIT 8

മണ്ണിലൂടെ നടക്കാം

മണ്ണ്

ഭൗമോപരിതലത്തിൽ കാണുന്ന ഏറ്റവും മുകളി‍ ലത്തെ പാളിയാണ്‌‍ മണ്ണ്. വിവിധ പദാർഥങ്ങളുടെ സങ്കീർണ്ണമായ മിശ്രണമാണിത്. പൊടിഞ്ഞ പാറകളും ജലാംശവും ഇതിൽ കാണപ്പെടുന്നു. ഭൂസമാനഗ്രഹങ്ങളുടെ ഉപരിതലത്തിൽ കാണുന്ന സിലിക്കേറ്റ് സംയുക്തങ്ങളുടെ ശേഖരത്തെയും മണ്ണ് എന്നു വിളിക്കുന്നു.

2015 ലോക മണ്ണ് വര്‍ഷം മണ്ണാണ് ജീവീതം
Read more: http://www.deshabhimani.com/agriculture/latest-news/439336

2015 ലോക മണ്ണ് വര്‍ഷം മണ്ണാണ് ജീവീതം

 പ്രകൃതിയിലെ സര്‍വചരാചര ങ്ങളുടെയും നില നില്‍പ്പിന്റെ അടിസ്ഥാനം മണ്ണാണ്. മണ്ണ് നിര്‍ജീവമല്ല, സജീവഘടകങ്ങളായ സൂക്ഷ്മജീവികളും മണ്ണിരപോലുള്ള സ്ഥൂലജീവികളും ജൈവാംശവും വായുവും ജലകണങ്ങളുമെല്ലാം ഒത്തുചേരുന്ന സക്രിയവ്യവസ്ഥയാണ് മണ്ണ് അഥവാ മേല്‍മണ്ണ്.ജീവസന്ധാരണത്തിന് അത്യന്താപേക്ഷിതമായ മണ്ണ് പ്രകൃതി നമുക്കേകിയ അമൂല്യ വരദാനമാണ്. ഭൗമോപരിതലത്തിലെ മണ്ണിന്റെ വളരെ ചെറിയൊരംശം മാത്രമേ കൃഷിയോഗ്യമായുള്ളു. സസ്യങ്ങള്‍ ജലവും ആഹാരവും വലിച്ചെടുക്കുന്നത് മണ്ണില്‍നിന്നാണ്. മണ്ണിന്റെ ആരോഗ്യനില മെച്ചമാണെങ്കില്‍ മാത്രമേ സസ്യങ്ങളും കരുത്തോടെ വളര്‍ന്ന് നല്ല വിളവു തരികയുള്ളു.ഒരു പ്രദേശത്തെ വിളകളുടെ തരവും കൃഷിരീതിയും ആവാസവ്യവസ്ഥയുമെല്ലാം മണ്ണിനെ ആശ്രയിച്ചിരിക്കുന്നു.മണ്ണില്ലെങ്കില്‍ മനുഷ്യനു മാത്രമല്ല, മറ്റൊന്നിനും, സൂക്ഷ്മജീവികള്‍ക്കുപോലും നിലനില്‍പ്പില്ല.ചെടികളെപ്പോലെ നിശ്ശബ്ദസേവനമാണ് മണ്ണും നിര്‍വഹിക്കുന്നത്

മണ്ണ് പ്രത്യക്ഷമായും പരോക്ഷമായും നമുക്കേകുന്ന സേവനങ്ങള്‍ എണ്ണിയാലൊടുങ്ങില്ല.
കേരളത്തിലെ ഭൂപ്രക്യതി-മണ്ണ്

  • വെള്ളത്തെ ശുദ്ധീകരിക്കുന്നു
  • അവശ്യപോഷകങ്ങള്‍ പ്രദാനംചെയ്യുന്നു
  • ഭൗമതാപം ക്രമീകരിക്കുന്നു
  •  ഹരിതവാതകങ്ങളുടെ സന്തുലനം നിലനിര്‍ത്തുന്നു
  •  ചെടികളുടെ വളര്‍ച്ചാ മാധ്യമം
  • കോടിക്കണക്കിന് സൂക്ഷ്മജീവികളുടെ വാസസ്ഥലം
  •  ജൈവവൈവിധ്യത്തിന്റെ കലവറ
  • മാലിന്യസംസ്കരണ ശാല
  • ഗ്രാമ-നഗരങ്ങളുടെയും അവയിലെ കെട്ടിടങ്ങളുടെയും അടിത്തറ
  • സകല ജീവജാലങ്ങള്‍ക്കും ഭക്ഷണവും വസ്ത്രവും ഇന്ധനവുമെല്ലാം പ്രദാനംചെയ്യുന്ന അന്നദാതാവ്.ജീവിതത്തിന്റെ നാനാതുറകളില്‍ നമുക്ക് അത്യാവശ്യമായ പല അസംസ്കൃതവസ്തുക്കളുടെയും പ്രാഥമിക സ്രോതസ്സാണ് മണ്ണ്.
  •  കല്ല്, മണല്‍, ചരല്‍ തുടങ്ങിയവ- കെട്ടിടനിര്‍മാണത്തിന്$ അയിരുകള്‍- വ്യവസായങ്ങള്‍ക്ക്

മണ്ണിര

അനലിഡേ ഫൈലത്തിലെ ഒരു ജീവിയാണ്‌ മണ്ണിര. കൃഷിക്കാവശ്യമായ മണ്ണിന്റെ വളക്കൂറും ഗുണവും വർദ്ധിപ്പിക്കാൻ ഇവ സഹായിക്കുന്നു. അതിനാൽ കർഷകന്റെ സുഹൃത്ത് എന്നും "പ്രകൃതിയുടെ കലപ്പ" എന്നും മണ്ണിര അറിയപ്പെടുന്നു. 6000 സ്പീഷീസുകളുള്ളതിൽ 120 ഓളം എണ്ണം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കാണപ്പെടുന്നവയാണ്‌. ഒരു ദ്വിലിംഗജീവിയാണ്‌ ഇത്.

മണ്ണിരയ്ക്ക് കണ്ണുകളില്ല. എന്നാൽ പ്രകാശം തിരിച്ചറിയാനാകുന്ന കോശങ്ങൾ തൊലിപ്പുറമെ ഉള്ളതിനാൽ വസ്തുക്കളെ കാണാനാവില്ലെങ്കിലും പ്രകാശത്തിൽ വരുന്ന വ്യത്യാസങ്ങൾ തിരിച്ചറിയാൻ ഇവയ്ക്ക് കഴിവുണ്ട്. സ്പർശനം, രാസവസ്തുക്കളുടെ സാന്നിദ്ധ്യം എന്നിവയും തിരിച്ചറിയാൻ മണ്ണിരയുടെ തൊലിക്ക് സാധിക്കും.

അടിസ്ഥാനധർമ്മങ്ങൾ മാത്രം ചെയ്യുന്ന സങ്കീർണ്ണത കുറഞ്ഞ തലച്ചോറാണ്‌ മണ്ണിരയ്ക്കുള്ളത്. ഇത് നീക്കം ചെയ്താലും മണ്ണിരയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ദൃശ്യമാവില്ല. അഞ്ച് ഹൃദയങ്ങളുള്ള ഈ ജീവിക്ക് ശ്വാസകോശമില്ല. തൊലിയിലെ ചെറിയ ദ്വാരങ്ങളിലൂടെ അകത്തുകടക്കുന്ന വായു ശരീരത്തിൽ വ്യാപിക്കുകയാണ്‌ ചെയ്യുന്നത്.
 
മണ്ണുണ്ടാകുന്ന വിധം

വലിച്ചെറിയുന്ന പേനകള്‍  എത്ര ഭീകരം

  കേരത്തിലെ മണ്ണുകള്‍



കരിമണ്ണ്

കരിമണ്ണ്

കളിമണ്ണ്

കളിമണ്ണ്

കളിമണ്ണ്

എക്കല്‍ മണ്ണ്

എക്കല്‍ മണ്ണ്

ചെമ്മണ്ണ്

ചെമ്മണ്ണ്

പൂഴി മണ്ണ് 


കളിമണ്‍ രൂപങ്ങള്‍







2015 ലോക മണ്ണ് വര്‍ഷം മണ്ണാണ് ജീവീതം
Read more: http://www.deshabhimani.com/agriculture/latest-news/439336

No comments:

Post a Comment